Sunday December 11, 2016
Latest Updates

ഒരു മാസത്തിനിടെ 7000 വൃദ്ധരുടെ മെഡിക്കല്‍ കാര്‍ഡ് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

ഒരു മാസത്തിനിടെ 7000 വൃദ്ധരുടെ മെഡിക്കല്‍ കാര്‍ഡ് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: കഴിഞ്ഞ ഒരു മാസത്തിനിടെ 7000 വൃദ്ധരുടെ മെഡിക്കല്‍ കാര്‍ഡ് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. 70 വയസിന് മുകളില്‍ പ്രായമുള്ള മെഡിക്കല്‍ കാര്‍ഡിന്റെ ആനുകൂല്യം ലഭിക്കുന്ന വൃദ്ധരുടെ എണ്ണം സെപ്റ്റംബറില്‍ 332,872 ആയി കുറഞ്ഞപ്പോള്‍ ഒടോബറില്‍ അത് 326,034 ആയി കുറഞ്ഞു. 6,838 പേര്‍ക്ക് ഒറ്റയടിക്ക് മെഡിക്കല്‍ കാര്‍ഡിന്റെ ആനുകൂല്യം നഷ്ടമായി. 

സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള നീതീകരിക്കാനാകാത്ത വേര്‍തിരിവാണ് ഇത്രയധികം പേര്‍ക്ക് മെഡിക്കല്‍ കാര്‍ഡ് നഷ്ടപ്പെടാനിടയാക്കിയതെന്ന് ഫിനാഫാള്‍ ആരോഗ്യ വക്താവ് ബില്ലി കെല്ലഹര്‍ പറഞ്ഞു. ഹെല്‍ത്ത് ബജറ്റിലെ വെട്ടിച്ചുരുക്കലുകള്‍ക്ക് പിന്നാലെ പാവപ്പെട്ടവര്‍ക്ക് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്ന നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് കെല്ലഹര്‍ കുറ്റപ്പെടുത്തി. 

ഒക്ടോബര്‍ ബജറ്റ് അവതരിപ്പിച്ച് കഴിഞ്ഞെങ്കിലും എച്ച്എസ്ഇ ആനുവല്‍ സര്‍വീസ് പ്ലാന്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ബില്ലി കെല്ലഹര്‍ കുറ്റപ്പെടുത്തി. ആനുവല്‍ സര്‍വീസ് പ്ലാന്‍ പ്രഖ്യാപിക്കാത്തതിനാല്‍ ഹെല്‍ത്ത് സര്‍വീസില്‍ വരുത്തിയ വെട്ടിച്ചുരുക്കലുകള്‍ സാധാരണക്കാര്‍ക്ക് അറിയാനാകുന്നില്ലെന്നും ഫിനാഫാള്‍ വക്താവ് കുറ്റപ്പെടുത്തി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആരോഗ്യ മേഖലയ്ക്കുള്ള ഫണ്ടില്‍ നിരവധി വെട്ടിച്ചുരുക്കലുകള്‍ ഉണ്ടായി. ഓരോ മാസവും ആയിരക്കണക്കിനാളുകള്‍ക്ക് മെഡിക്കല്‍ കാര്‍ഡ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

അതേസമയം ഹെല്‍ത്ത് കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ജൂണിയര്‍ ആരോഗ്യമന്ത്രി കാത്ത്‌ലീന്‍ ലിഞ്ച് പറഞ്ഞു. മെഡിക്കല്‍ കാര്‍ഡും ജി പി സര്‍വീസും എച്ച്എസ്ഇയുടെ നിയന്ത്രണത്തിലാണെന്ന് കാത്ത്‌ലീന്‍ ലിഞ്ച് അറിയിച്ച

Scroll To Top