Saturday December 10, 2016
Latest Updates

ഒരു ബ്രിട്ടീഷ് പൌരന്‍ കൂടി ഐസിസ് തടങ്കലില്‍ ‍; വീഡിയോ പുറത്ത്

ഒരു ബ്രിട്ടീഷ് പൌരന്‍ കൂടി ഐസിസ് തടങ്കലില്‍ ‍; വീഡിയോ പുറത്ത്

ഡമാസ്‌കസ്: ഒരു ബ്രിട്ടീഷ് പൗരനെ കൂടി ഐസിസ് തീവ്രവാദികള്‍ ബന്ധിയാക്കി. 40 കാരനായ ജോണ്‍ കാന്റ്‌ലി എന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറെയാണ് ഇത്തവണ ഐസിസ് ഭീകരര്‍ തടങ്കലിലാക്കിയത്. ഇദ്ദേഹത്തിന്റെ തടങ്കലിലുള്ള വീഡിയോ ഐസിസ് പുറത്തുവിട്ടു. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന താന്‍ 2012ല്‍ സിറിയയില്‍വെച്ചാണ് ഐ.എസിന്റെ പിടിയിലായതെന്ന് കാന്റ്‌ലി വീഡിയോയില്‍ പറയുന്നുണ്ട്.

ഐസിസ് അനുകൂലമായാണ് ഇയാള്‍ സംസാരിച്ചത്. ഐസിസിനെതിരെ തോല്ക്കാനുള്ള യുദ്ധത്തില്‍ ബ്രിട്ടന്‍ പങ്കു ചേരുന്നത് എന്തിനാണെന്ന് ജോണ്‍ ചോദിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ സന്ധി സംഭാഷണങ്ങളിലൂടെ അതാത് രാജ്യങ്ങള്‍ രക്ഷിച്ചപ്പോള്‍ ബ്രിട്ടനും അമേരിക്കയും ഏറ്റുമുട്ടലിന്റെ പാതയാണ് സ്വീകരിക്കുന്നതെന്ന് ഇയാള്‍ കുറ്റപ്പെടുത്തി.

കൂടുതല്‍ വിവരങ്ങളുമായി താന്‍ ഇനിയും എത്തുമെന്നും വീഡിയോയില്‍ കാന്റ്‌ലി പറയുന്നു. ഇയാളെയും വധിക്കുമെന്നാണ് ഐസിസ് ഭീഷണി. നേരത്തെ ഐസിസ് തടങ്കലിലായിരുന്ന രണ്ട് അമേരിക്കന്‍ പത്രപ്രവര്‍ത്തകരെയും ഒരു ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകനെയും ഐസിസ് വധിച്ചിരുന്നു.

Scroll To Top