Wednesday December 07, 2016
Latest Updates

ഒരു ഫെയ്‌സ്ബുക്ക് ഫോട്ടോ എട്ടുവയസുകാരി ആമിയെ അന്ധതയില്‍ നിന്ന് രക്ഷിച്ച കഥ

ഒരു ഫെയ്‌സ്ബുക്ക് ഫോട്ടോ എട്ടുവയസുകാരി ആമിയെ അന്ധതയില്‍ നിന്ന് രക്ഷിച്ച കഥ

ലണ്ടന്‍: ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയിലൂടെ ബാലികയുടെ നേത്രരോഗം തിരിച്ചറിഞ്ഞു. ബ്രിട്ടനിലെ ന്യൂകാസിലിലെ ആമി എന്ന എട്ടുവയസുകാരി ബാലികയ്ക്കാണ്  ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ രക്ഷയായത്. മൂന്ന് വര്‍ഷം ഡിസ്‌നിലാന്‍ഡ് യാത്ര കഴിഞ്ഞെത്തിയ ആമിയുടെ മിക്കി മൗസ് പരമ്പരയിലെ മിന്നി മൗസ് ഗെറ്റപ്പിലുള്ള ഒരു ഫോട്ടോ അമ്മ ക്ലെയര്‍ വുഡ്‌ഹൌസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് കുഞ്ഞ് ആമിയുടെ ഗുരുതരമായ നേത്രരോഗം തിരിച്ചറിയാന്‍ സഹായകമായത്.

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ആമിയുടെ ഇടത്തെ കണ്ണില്‍ ഒരു ചുവന്ന പാടുണ്ടായിരുന്നു. ഫെയ്‌സ്ബുക്കില്‍ ചിത്രം കണ്ട പലരും ആമിയുടെ മാതാവ് ക്ലെയറിനോട് കണ്ണിലെ ചുവന്ന പാടിനെക്കുറിച്ച് ചോദിച്ചു. എന്നാല്‍ ചെങ്കണ്ണ് രോഗം മൂലമാണ് ആമിയുടെ കണ്ണ് ചുവന്നത് എന്നായിരുന്നു ക്ലെയറിന്റെ മറുപടി. എന്നാല്‍ ആമിയുടെ കണ്ണിലെ ചുവന്ന പാടുകള്‍ ചെങ്കണ്ണല്ല കാഴ്ച നശിപ്പിക്കുന്ന ഗുരുതരമായ നേത്രരോഗമാണെന്ന് ക്ലെയറിന്റെ സുഹൃത്തുക്കളില്‍ ഒരാളാണ് മനസിലാക്കിയത്. അമ്ബ്ല്യോപിയ അഥവാ ലേസി ഐ എന്ന  നേത്രരോഗമാണ് ആമിയെ ബാധിച്ചിരുന്നത്. കാഴ്ചശക്തി സാവധാനം ഇല്ലാതാക്കുന്ന അസുഖമാണ് ഇത്.

ലോകജനസംഖ്യയില്‍ 1 മുതല്‍ 5 ശതമാനം വരെ ആളുകള്‍ ഈ രോഗത്തിന് അടിമകളാണ്. ക്ലെയറിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്ത് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സണ്ടര്‍ലാന്‍ഡിലെ ജിപിയുടെ സഹായം തേടുകയും രോഗം തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് വര്‍ഷം നീണ്ടു നിന്ന ചികിത്സയിലൂടെ ആമിയുടെ നേത്ര രോഗം ചികിത്സിച്ച് ഭേദമാക്കി. ഇപ്പോള്‍ എട്ടുവയസുള്ള ആമി പൂര്‍ണ്ണ ആരോഗ്യവതിയും നല്ല കാഴ്ചശക്തിയുമുള്ള മിട്ടുക്കി കുട്ടിയാണ്. എന്തായാലും ഫെയ്‌സ്ബുക്ക് കൊണ്ട് ഇങ്ങനെയും ചില പ്രയോജനമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് കുഞ്ഞ് ആമി.

വാര്‍ത്തയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രങ്ങളില്‍ ആമി മിക്കി മൗസ് കണ്ണട ധരിച്ച ചിത്രമാണ് ഫെസ്യ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. രോഗം ഭേദമായത്തിനു ശേഷമുള്ള ആമിയുടെ ചിത്രമാണ് രണ്ടാമത്തേത്.

Scroll To Top