Tuesday December 06, 2016
Latest Updates

ഒരു പനിമഴക്കാലം

ഒരു പനിമഴക്കാലം

 

 

ആകാശത്തിന്റെ കോണില്‍ കറുത്ത മേഘങ്ങള്‍ കൂട് കൂട്ടുമ്പോഴേ പലരുടെയും മൂക്കില്‍ നിന്നും വെള്ളം ചീറ്റാന്‍ തുടങ്ങാറുണ്ട്. രോഗപ്രതിരോധശേഷിയുടെ കുറവുമൂലം ഉണ്ടാവുന്ന ഒരു അവസ്ഥയാണിത്. ആശുപത്രി വരാന്തകള്‍ നിറയാന്‍ പിന്നെ താമസമുണ്ടാവാറില്ല. പ്രയഭേദമന്യേ ആളുകള്‍ ടോക്കനു വേണ്ടിയുള്ള ക്യൂവില്‍ തിക്കിതുടങ്ങും. പനിയാണ് ആശുപത്രിയിലെ ജനസമുദ്രത്തിനു കാരണമാകുന്ന പ്രധാന വില്ലന്‍.

 

mazhaമഴ മധുരമുള്ള ഓരോര്‍മയാണ് പലര്‍ക്കും. താളാത്മകമായ ശബ്ദത്തില്‍ മണ്ണിലേക്ക് പതിക്കുന്ന മഴതുള്ളി. മഴപെയ്യുന്ന തണുപ്പാംകാലത്ത് പുതപ്പിനുള്ളില്‍ ഒന്നുകൂടി ചുരുണ്ടുറങ്ങാന്‍ ആരും കൊതിച്ചുപോകാറുണ്ട്. തിരക്കേറിയ ജീവിതങ്ങളും അസൈന്‍മെന്‍റ് ഡെഡ് ലൈനുകളും മനസിനെ ചൂടുപിടിപ്പിക്കുമ്പോള്‍ ആഗ്രഹിച്ചുപോകാറുണ്ട് ഒരു മഴ പെയ്തെങ്കില്‍… എന്നാല്‍ ചിലര്‍ക്ക് മഴ നല്‍കുന്നത് മധുരമല്ല, കയ്പേറിയ മരുനുലിസ്റ്റാണ്.

ഭക്ഷണകാര്യത്തിലും മറ്റും അല്പമൊന്ന്‍ ശ്രദ്ധിച്ചാല്‍ ഇത് ഒരു പരിധി വരെയെങ്കിലും നമുക്ക് തന്നെ നിയന്ത്രിക്കാം. താമസസ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. രോഗങ്ങള്‍ പരത്തുന്ന കൊതുക് പോലുള്ള പ്രാണികളെ ഇതുവഴി നിയന്ത്രിക്കാവുന്നതാണ്.

പഴവര്‍ഗങ്ങള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത് രോഗപ്രധിരോധശേഷി വര്‍ധിപ്പിക്കും. കഴിവതും ഫാസ്റ്റ് ഫുഡ്‌ ഒഴിവാക്കുക. വീട്ടില്‍ പാചകം ചെയ്ത ഭക്ഷണങ്ങളില്‍ മിച്ചം വന്നത് ഫ്രിഡ്ജില്‍ എടുത്തുവച്ച്‌ ഉപയോഗിക്കുന്നതും ആരോഗ്യത്തിനു നല്ലതല്ല. ആവസ്യമുല്ലത് മാത്രം പാകം ചെയ്താല്‍ ഭക്ഷണസാധനങ്ങള്‍ പാഴാക്കാതിരിക്കാനും സാധിക്കും.

ആഹാരം പാചകം ചെയ്യുന്നതില്‍ കാട്ടുന്ന ശ്രദ്ധ അത് സൂക്ഷിക്കുന്നതിലും കാണിക്കണം.മൂടിവച്ച ആഹാരം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. വെള്ളം തിളപ്പിച്ച്‌ ഉപയോഗിക്കുക. ഭക്ഷണം കഴിക്കുന്ന പാത്രങ്ങളും വൃത്തിയായി സൂക്ഷിക്കുക.

പല രോഗങ്ങളും നമുക്ക് സമ്മാനിക്കുന്നത് നമ്മുടെ പരിസരവും വൃത്തിഹീനമായ ആഹാരവും തന്നെയാണ്. നമ്മെ രോഗികളാക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ ഭീമമായ ആശുപത്രി ചിലവും മരുന്നിന്റെ കയ്പും അനുഭവിക്കേണ്ടി വരില്ല. അപ്പോള്‍ മഴയും നമുക്ക് മധുരമുള്ളതാവും.

Scroll To Top