Thursday December 08, 2016
Latest Updates

ഒരു നേരത്തെ ഭക്ഷണത്തിന് ക്യൂ നില്‍ക്കുന്ന ആയിരങ്ങള്‍ ,ഇത് ലോകത്തിന്റെ സങ്കടം !

ഒരു നേരത്തെ ഭക്ഷണത്തിന് ക്യൂ നില്‍ക്കുന്ന ആയിരങ്ങള്‍ ,ഇത് ലോകത്തിന്റെ സങ്കടം !

ഈ ചിത്രം കണ്ട് നിങ്ങള്‍ ഞെട്ടരുത്.ഭക്ഷണത്തിനായി വേണ്ടി മാത്രം തിക്കും തിരക്കും കൂട്ടി ബഹളം വെക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ഈ ഫോട്ടോ കഴിഞ്ഞ ദിവസം റോയിട്ടര്‍ പുറത്തുവിട്ടതാണ്.

ബൈബിളിലെ പഴയനിയമ കാലത്തെ ഭക്ഷ്യക്ഷാമങ്ങളെയോ ,ആധുനീക സോമാലിയന്‍ പട്ടിണിക്കോലങ്ങളെയോ അനുസ്മരിപ്പിക്കുന്ന ഈ പട്ടിണിക്കൂട്ടം ഒരു നേരത്തെ ഭക്ഷണത്തിനയാണ് കാത്തിരിക്കുന്നത്.

ഐക്യ രാഷ്ട്ര സഭ ഒരുക്കുന്ന ലോകത്തിലെ വന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കൊന്നിനു വെളിയിലാണ് ആയിരങ്ങള്‍ തങ്ങളുടെ ഊഴവും കാത്തിരുന്നത്.

ആയിരക്കണക്കിനാളുകളാണ്ഭക്ഷണത്തിനായി സൗത്ത് സിറിയയിലെ പാലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് പുറത്ത് തെരുവില്‍ നിരന്നത്.

സിറിയന്‍ തലസ്ഥാനത്തുള്ള പാലസ്ഥീന്‍ അഭയാര്‍ത്ഥി ക്യാമ്പായ യാര്‍മോക്കില്‍ യുനൈറ്റഡ് നേഷന്‍സ് റീലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി എത്തിയപ്പോള്‍ പുറത്തിറങ്ങി ക്യൂപാലിച്ച് നിന്നത് ആയിരങ്ങളാണ്.

ഉറക്കങ്ങള്‍ നഷ്ടപ്പെട്ട യുദ്ധരാത്രികള്‍ അവസാനിച്ചപ്പോള്‍ ക്യാമ്പിലേക്ക് പോകാനും വരുവാനുമായുണ്ടായിരുന്ന വഴികള്‍ പലതും തകര്‍ക്കപ്പെട്ടിരിക്കുകയുമാണ്.

സിറിയന്‍ വിപ്ലവകാരികള്‍ക്കും സര്‍ക്കാര്‍ സേനയ്ക്കും ഇടയിലുള്ള എതിര്‍പ്പുകളും യുദ്ധങ്ങളും മറികടന്ന് വളരെ പ്രയാസപ്പെട്ടാണ് ഇവിടെ ഭക്ഷണ വിതരണം പുനസ്ഥാപിക്കപ്പെട്ടത്. ഇതിനോടകം തന്നെ പട്ടിണിമൂലം വളരെ അധികം പേര്‍ ഇവിടെ മരണപ്പെട്ടുകഴിഞ്ഞു.മുന്‍പ് രണ്ട് ലക്ഷത്തോളം അഭയാര്‍ഥികള്‍ ഉണ്ടായിരുന്ന ക്യാമ്പില്‍ ഇപ്പോള്‍ എണ്ണം പകുതിയായി കഴിഞ്ഞു.

നൂറുകണക്കിനാളുകള്‍ ദിനം പ്രതി മരണത്തിലേക്ക് വലിച്ചെറിയപ്പെട്ടുകൊണ്ടിരിക്കുകയാണിവിടെ. പല മരണങ്ങളും പോഷകാഹാരക്കുറവും പട്ടിണിയും കൊണ്ട് സംഭവിക്കുന്നതുമാണ്.

Scroll To Top