Tuesday December 06, 2016
Latest Updates

ഒരു നഗരം, ഒരു ജനത; കുടിയേറ്റക്കാര്‍ക്കായി ഡബ്‌ളിന്‍ സിറ്റി കൌണ്‍സിലിന്റെ ക്യാംപെയ്ന്‍ വരുന്നു

ഒരു നഗരം, ഒരു ജനത; കുടിയേറ്റക്കാര്‍ക്കായി ഡബ്‌ളിന്‍ സിറ്റി കൌണ്‍സിലിന്റെ ക്യാംപെയ്ന്‍ വരുന്നു

ഡബ്‌ളിന്‍:കുടിയേറ്റക്കാര്‍ക്കായി ഡബ്‌ളിന്‍ സിറ്റി കൌണ്‍സിലിന്റെ ഓഫീസ് ഫോര്‍ ഇന്റഗ്രേഷന്‍ ‘വണ്‍ സിറ്റി വണ്‍ പീപ്പിള്‍’ ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നു. ഡബ്‌ളിന്‍ നഗരത്തില്‍ ജീവിക്കുന്ന കുടിയേറ്റ ജനതയെ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുടിയേറ്റക്കാരെ കൂടുതല്‍ രാജ്യത്തിന്റെ ഭാഗഭാക്ക് ആക്കുന്നതിനും കുടിയേറ്റക്കാര്‍ക്കെതിരെയുള്ള വംശീയവെറിയും വേര്‍തിരിവും ഇല്ലാതാക്കുന്നതിനുമാണ് വണ്‍ സിറ്റി വണ്‍ പീപ്പിള്‍ ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്. വ്യതസ്ത സംസ്‌കാരമുള്ള എല്ലാ വിഭാഗം ആളുകളെയും സ്വാഗതം ചെയ്യുന്ന തുറന്ന മനസുള്ള നഗരമാണ് ഡബ്‌ളിന്‍ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ഈ പരിപാടി എന്ന് അധികൃതര്‍ പറഞ്ഞു.

എല്ലാവര്‍ക്കും സുരക്ഷയും തുല്യതയും ഉറപ്പാക്കുന്ന നഗരമായ ഡബ്‌ളിനില്‍ കുടിയേറ്റക്കാര്‍ക്ക് വംശവെറിയും വിവേചനവും നേരിടേണ്ടി വരില്ലെന്ന് പ്രചരിപ്പിക്കുന്നതിനും ഈ അവസരം ഉപയോഗിക്കും. മൈഗ്രന്റ് ഇന്റഗ്രേഷന്‍ പ്രമോഷന്‍ ഓഫീസിന്റെ കൂടി സഹായത്തോടെയാണ് ഡബ്‌ളിന്‍ കൌണ്‍സില്‍ അധികൃതര്‍ ഈ പ്രചാരണ പരിപാടി നടപ്പിലാക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് പരിപാടി. ക്യാംപെയ്‌ന്റെ ഭാഗമായി കായിക പരിപാടികള്‍ സെമിനാറുകള്‍, കോണ്‍ഫ്രണ്‍സുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയ പരിപാടികള്‍ നടത്തും. കൂടാതെ നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ ക്യാംപെയ്‌ന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ സ്ഥാപിക്കും.

Scroll To Top