Friday December 09, 2016
Latest Updates

ഒരു ചക്കയുടെ അയര്‍ലണ്ടിലെ വില 10000 രൂപ !

ഒരു ചക്കയുടെ അയര്‍ലണ്ടിലെ വില 10000 രൂപ !

ഡബ്ലിന്‍:കേരളത്തില്‍ നിന്നും ഡബ്ലിന്‍ നഗരത്തിലെത്തിച്ച് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന വരിക്ക ചക്കപ്പഴത്തിന്റെ വിലകേട്ടാല്‍ ആരും ഒന്ന് ഞെട്ടും.125 യൂറോയാണ് ഡബ്ലിന്‍ മാര്‍ക്കറ്റില്‍ ഒരു ചക്കയുടെ ഇന്നലത്തെ വില.പതിനായിരം രൂപയോളം വരും ഇത്!

മൂര്‍ സ്ട്രീറ്റിലെ ചൈനാക്കാരന്റെ കടയിലായാണ് ഇന്ത്യന്‍ ചക്കപ്പഴം എന്ന് പ്രത്യേക ലേബല്‍ ഒട്ടിച്ച് ചക്ക വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.വില കൂടുതലാണെന്ന് വെച്ച് ആവശ്യക്കാര്‍ ഇല്ലാതില്ല.ഇന്നലെ വില്പ്പനയ്ക്ക് വെച്ച എട്ടു ചക്കപ്പഴവും വിട്ടുപോയെന്നാണ് കച്ചവടക്കാരന്‍ പറഞ്ഞത്.

എട്ടു കിലോയോളം വരുന്ന ചക്ക പകുതിയായി വാങ്ങിയാല്‍ വില കൂടും.80 യൂറോയാണ് പകുതിമുറിയ്ക്ക് വിലയിട്ടിരിക്കുന്നത്.പണം കുറഞ്ഞവരെ നിരാശപ്പെടുത്താതെ ചെറിയ തുണ്ടമാക്കിയും വില്‍പ്പനയുണ്ട്.

കൗതുക പൂര്‍വ്വം ചക്കപ്പഴം കാണാന്‍ വന്നവരേയും കടയില്‍ കാണാമായിരുന്നു.

ഫോട്ടോ :റൂബിന്‍ പടിപ്പുരയില്‍

Scroll To Top