Friday December 09, 2016
Latest Updates

ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന് എങ്ങനെ പറയും? (വീഡിയോ)

ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന് എങ്ങനെ പറയും? (വീഡിയോ)

ഒരു കുഞ്ഞ് പിറക്കാന്‍ പോകുന്നു എന്നറിയുന്നത് ദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാകാത്ത നിമിഷമാണ്. അക്കാര്യം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നത് അതിലേറെ മാധുര്യമുള്ള കാര്യമാണ്. ഇക്കാര്യം എങ്ങനെ പ്രിയപ്പെട്ടവരേ അറിയിക്കും? സാധാരണഗതിയില്‍ മധുരം വിതരണം ചെയ്താണ് ദമ്പതികള്‍ ഇക്കാര്യം പരസ്യമാക്കുന്നത്. എന്നാല്‍ ക്രിസ്, കാറ്റ് മൈക്കല്‍സ് ദമ്പതികള്‍ക്ക് ഇക്കാര്യത്തില്‍ അല്‍പ്പം വ്യത്യസ്തത വേണമെന്ന് തോന്നി. 

ഇതിനായി ലോകത്ത് ഒരു ദമ്പതികളും സ്വീകരിക്കാത്ത മാര്‍ഗമാണ് ഇവര്‍ സ്വീകരിച്ചത്. ക്രിസും കാറ്റും ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു കൂട്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തു തുടര്‍ന്ന് കാറ്റ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത പ്രഖ്യാപിച്ചു. തുടര്‍ന്ന് ഈ വാര്ത്ത കേള്‍ക്കുമ്പോഴുള്ള സുഹൃത്തുക്കളുടെ അപ്രതീക്ഷിത പ്രതികരണം വീഡിയോയില്‍ ചിത്രീകരിച്ച് യൂട്യൂബില്‍ ഇട്ടാണ് ദമ്പതികള്‍ ക്രിസും കാറ്റും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി കടന്നുവരുന്നതിന്റെ സന്തോഷം പങ്കുവച്ചത്. 

ക്രിസിന്റെയും കാറ്റിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും അപ്രതീക്ഷിത വാര്‍ത്ത കേട്ട് തുള്ളിച്ചാടുന്നതും അത്യാഹ്ലാദം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാനാകും. ഏതായാലും കാറ്റിന്റെയും ക്രിസിന്റെയും വ്യത്യസ്ത ആശയം യൂട്യൂബില്‍ വൈറലായിക്കഴിഞ്ഞു. ഈ മാസം 13 ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ മൂന്ന് ദിവസം കൊണ്ട് 7 ലക്ഷം പേര് കണ്ട് കഴിഞ്ഞു.

Scroll To Top