Monday December 05, 2016
Latest Updates

‘ഒബാമ കണ്ട മോഡി’…. , ഡൂപ്ലിക്കേറ്റ് !,,,,അത് മോര്‍ഫിംഗ് മോഡി

‘ഒബാമ കണ്ട മോഡി’…. , ഡൂപ്ലിക്കേറ്റ് !,,,,അത് മോര്‍ഫിംഗ് മോഡി

ന്യൂഡല്‍ഹി : അമേരിക്കക്കും അമേരിക്കയുടെ പ്രസിഡണ്ടിനും ലോകതലത്തില്‍ അസാധാരണ പ്രാധാന്യം കല്‍പ്പിച്ചു കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നു പറയുമ്പോഴും അറിയാതെ നമ്മുടെ ഉപബോധ മനസ്സ് മേല്‍ കക്ഷികള്‍ക്ക് പ്രാഥമികത കല്‍പ്പിക്കുന്നുണ്ടെന്നുള്ളത് ഒരു സത്യമാണ്.’ഒബാമ വരെ’ എന്ന് നമ്മള്‍ പലപ്പോഴും ഉപയോഗിക്കുന്നതിന്റെ മനശ്ശാസ്ത്രം അതാണ്. അപ്പോള്‍ പിന്നെ അതില്‍ തന്നെ പിടിച്ച് തങ്ങളുടെ പ്രതിശ്രുത പ്രധാനമന്ത്രിക്ക് ഒരു പ്രചാരമാവാമെന്ന് ബി ജെ പിയിലെ ചില ന്യൂജനറേഷന്‍ അനുയായികള്‍ കരുതിയതിന് അവരെ കുറ്റപ്പെടുത്താനാകില്ല.
പക്ഷേ നിലവാരം കുറഞ്ഞ ഈ നാടകം പിടിക്കപ്പെടാതെ നോക്കേണ്ടത് കൂടി ഈ പയ്യന്‍സിന്റെ ചുമതലയായിരുന്നു. പറഞ്ഞു വരുന്നത് കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ഒരു കൌതുക ചിത്രത്തെ കുറിച്ചാണ്. അമേരിക്കന് പ്രധാനമന്ത്രി സാക്ഷാല്‍ ബറാക് ഒബാമ ഭാരതനാടിന്റെ ‘ഏക പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി’ മോദിയുടെ പ്രസംഗം ടെലിവിഷനില്‍ സാകൂതം ശ്രവിക്കുന്നതാണ് ചിത്രം. ഒബാമയുടെ കണ്ണുകള്‍!കൂടി ഒബാമയിലേക്ക് തിരിയുന്നു എന്ന തരത്തില്‍ പല കമാന്റുകളും ചിത്രത്തിനുണ്ട്. ഗുജറാത്തിലെ നവസാരി മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി പാര്‍ലമെന്റ് അംഗം സി.ആര്‍ പാട്ടീല്‍ വരെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഥയുടെ ക്ലൈമാക്‌സ് പുറത്ത് വന്നത് ഇന്നാണ്. ഈ ചിത്രം തനി മോര്‍ഫിംഗാണെന്ന് ഈ രംഗത്തെ വിദഗ്ദര്‍ കണ്ടെത്തിയിരിക്കയാണ്. 2011 ജനുവരിയിലെടുത്ത ഈജിപ്!ഷ്യന്‍ പ്രസിഡന്റ് ഹുസ്!നി മുബാറക്കിന്റെ പ്രസംഗം വൈറ്റ്‌ഹൌസില്‍ ഒബാമ ടെലിവിഷനില്‍ കാണുന്ന ചിത്രമാണത്രെ ഇത്. ഇങ്ങനെ വ്യാജ ചിത്രങ്ങളുണ്ടാക്കി ഔദ്യോഗിക വ്യക്തിത്വങ്ങള്‍ വരെ രംഗത്തു വന്നത് പുറത്തു വന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്ക് അതില്‍ ബന്ധമില്ലെന്ന് പറഞ്ഞൊഴിയുകയാണ് പാര്‍ട്ടി. ചിത്രം വ്യാജമാണെന്നറിയാതെയാണ് ഷെയര്‍ ചെയ്തതെന്ന് സി ആര്‍ പാട്ടീല്‍ പറഞ്ഞു.

Scroll To Top