Thursday December 08, 2016
Latest Updates

ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച ഫാ. രാജു കൊക്കന്‍ അറസ്റ്റില്‍; പിടിയിലായത് നാഗര്‍കോവില്‍ നിന്ന്

ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച ഫാ. രാജു കൊക്കന്‍ അറസ്റ്റില്‍; പിടിയിലായത് നാഗര്‍കോവില്‍ നിന്ന്

തൃശൂര്‍: ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച ഫാ. രാജു കൊക്കനെ അറസ്റ്റ് ചെയ്തു. നാഗര്‍കോവിലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒല്ലൂര്‍ തൈക്കാട്ടുശേരി സെന്റ് പോള്‍സ് പള്ളി വികാരിയായിരുന്ന ഫാദര്‍ രാജു ആദ്യ കുര്‍ബാനയുടെ ക്‌ളാസിനെത്തിയ നിര്‍ധന കുടുംബത്തിലെ ഒന്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും മൊബൈല്‍ ഫോണില്‍ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്.

നാഗര്‍കോവിലിലെ പുതുപ്പാടിയില്‍ വെച്ച് തൃശൂര്‍ ഷാഡോ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ രാജു കൊക്കനെ സഭ ചുമതലയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.  കഴിഞ്ഞ ഏപ്രില്‍ 8, 11, 24 തീയതികളിലാണ് പീഡനം നടന്നത്. ആദ്യ കുര്‍ബാനയ്ക്ക് വസ്ത്രം നല്‍കാമെന്ന് പ്രലോഭിപ്പിച്ചായിരുന്നു പീഡനം. പീഡന വിവരം പെണ്‍കുട്ടി വീട്ടില് പറഞ്ഞതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ഇയാള്‍ക്കെതിരെ കുട്ടികള്‍ക്കെതിരായ അതിക്രമം, ബലാത്സംഗം തുടങ്ങിയ കേസുകളും ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.

ഫാ. രാജു കൊക്കന് രക്ഷപെടാന്‍ സഹായം ചെയ്തു കൊടുത്തത് പോലീസാണെന്ന് ആക്ഷേപം ഉയരുന്നത്തിനിടയിലാണ് അറസ്റ്റ് . ഫാ. രാജുവിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഒല്ലൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം വൈദികനെ ചോദ്യം ചെയ്യാന്‍ പുറപ്പെടുന്നതിന് മുമ്പ് വൈദികന്‍ പള്ളിയില്‍ നിന്ന് രക്ഷപെട്ടിരുന്നു. അന്ന് മുതല്‍ ഇദ്ദേഹം ഒളിവിലായിരുന്നു.. പോലീസ് എത്തുന്നതിന് മുമ്പ് വൈദികന് രക്ഷപെടാന്‍ വഴിയൊരുക്കി പോലീസില്‍ നിന്ന് തന്നെ അറസ്റ്റ് വിവരം ചോര്‍ത്തി നല്കി എന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരുന്നത്.

ഇദ്ധേഹത്തിന്റെ കുടുംബ സുഹൃത്തുക്കളും ഭരണകക്ഷിയിലെ പ്രമുഖ നേതാക്കളും ഒളിവില്‍ പോകാന്‍ സഹായിച്ചതായും ആരോപണമുണ്ടായിരുന്നു.

Scroll To Top