Monday December 05, 2016
Latest Updates

ഒന്‍പതുകാരിക്ക് പീഡനം: ആരോപണവിധേയനായ പുരോഹിതനെ ചുമതലകളില്‍ നിന്ന് നീക്കിയതായി തൃശൂര്‍ അതിരൂപത

ഒന്‍പതുകാരിക്ക് പീഡനം: ആരോപണവിധേയനായ പുരോഹിതനെ ചുമതലകളില്‍ നിന്ന് നീക്കിയതായി തൃശൂര്‍ അതിരൂപത

തൃശൂര്‍: ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച പുരോഹിതനെ ചുമതലകളില്‍ നിന്ന് നീക്കിയതായി തൃശൂര്‍ അതിരൂപത. ആദ്യ കുര്‍ബാനയുടെ ക്ലാസില്‍ പങ്കെടുക്കാന്‍ എത്തിയ നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയെ വസ്ത്രം നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു എന്നാണു ആരോപണം. ഫാ.രാജു കൊക്കനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഫാ.രാജു ഒളിവില്‍ പോയിരിക്കുകയാണ്. വൈദികനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

ഏപ്രില്‍ 8, 11, 24 തീയതികളിലാണ് പീഡനം നടന്നത്. ആദ്യ കുര്‍ബാനയ്ക്കായി വസ്ത്രങ്ങള്‍ നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണു പരാതി. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഏപ്രില്‍ 11നും 24നും പീഡനം ആവര്‍ത്തിച്ചു. ഇന്നലെ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്.

തുടര്‍ന്ന് രക്ഷിതാക്കള്‍ വനിതാ സെല്ലില്‍ പരാതി നല്കി. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടികള്‍ക്കെതിരായ അതിക്രമം, മാനഭംഗം എന്നീ കുറ്റങ്ങള്‍ക്കും ചിത്രം പകര്‍ത്തിയതിന് ഐ.ടി നിയമപ്രകാരവുമാണ് കേസെടുത്തത്.

Scroll To Top