Thursday December 08, 2016
Latest Updates

ഒന്‍പതില്‍ തോല്‍പ്പിച്ച വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിനെതിരെ കേസെടുത്തു

ഒന്‍പതില്‍ തോല്‍പ്പിച്ച വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിനെതിരെ കേസെടുത്തു

മലപ്പുറം: പത്താം ക്ലാസില്‍ നൂറു ശതമാനം വിജയം ഉറപ്പിക്കുന്നതിന് സ്‌കൂള്‍ മാനേജ്‌മെന്റ് ഒന്‍പതില്‍ തോല്‍പ്പിച്ച വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തു. ശുശുക്ഷേമ സമിതി സ്വമേയധയ കേസെടുക്കയായിരുന്നു. അരീക്കോട് സുല്ലമുസ്സല്ലാം ഓറിയന്റല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു നിസ്ല. നിസ്ല ഉള്‍പ്പെടെ 80 ഓളം വിദ്യാര്‍ത്ഥികളെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ഇടപെട്ട് ഒന്‍പതില്‍ തോല്‍പ്പിച്ചത്.

വെള്ളിയാഴ്ചയാണ് നിസ്ല ആത്മഹത്യ ചെയ്തത്. കൂലി വേലക്കാരിയായ ഉമ്മ ജോലിക്ക് പോയ സമയത്ത് വീട്ടിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് നിസ്ലയെ സ്‌കൂള്‍ മാനേജ്‌മെന്റ് ഇടപെട്ട് തോല്‍പ്പിക്കുന്നത്. ഇത്തവണ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന നിസ്ല പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വാങ്ങി ട്യൂഷന് പോയിത്തുടങ്ങിയിരുന്നു.

എന്നാല്‍ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് വീണ്ടും തോല്‍പ്പിച്ചതോടെ നിസ്ല കടുത്ത നിരാശയിലായതായി സഹപാഠികള്‍ പറയുന്നു. പത്തില്‍ നൂറു ശതമാനം വിജയം ഉറപ്പിക്കുന്നതിനായി ഈ സ്‌കൂളില്‍ പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുന്നത് വര്‍ഷങ്ങളായി ചെയ്യാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

മുസ്ലീം ലീഗ് നിയന്ത്രണത്തിലുള്ള ഈ സ്‌കൂള്‍ പച്ചക്കോട്ട് ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ അധ്യാപികയെ പുറത്താക്കിയതിലൂടെയും നേരത്തെ വിവാദത്തിലായ സ്‌കൂളാണ് ഇത്. കൂടാതെ അധ്യാപകരെ നിരീക്ഷിക്കാന്‍ സിസിടിവി ഉള്‌പ്പെടെയുള്ള സംവിധാനങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സ്ഥാപിച്ചതായും ആരോപണമുണ്ട്.

Scroll To Top