Tuesday December 06, 2016
Latest Updates

ഒടുവില്‍ മോഡിയും സമ്മതിച്ചു; രാജ്യത്ത് മോഡി തരംഗമില്ല

ഒടുവില്‍ മോഡിയും സമ്മതിച്ചു; രാജ്യത്ത് മോഡി തരംഗമില്ല

ന്യൂഡല്‍ഹി; മോഡി തരംഗമല്ല ബിജെപി തരംഗമാണ് ഉള്ളതെന്ന് നരേന്ദ്ര മോഡി. ഒരു ദേശീയ ചാനലിനു നല്കിയ അഭിമുഖത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. നേരത്തെ ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷിയും ശത്രുഘ്‌നന്‍ സിന്ഹയും മോഡി തരംഗത്തെ തള്ളിപ്പറഞ്ഞു രംഗത്ത് വന്നിരുന്നു.

അതേസമയം ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് മോഡി ഒഴിഞ്ഞു മാറി. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഖേദപ്രകടനം നടത്തുമോ എന്ന ചോദ്യത്തില്‍ നിന്നാണ് മോഡി ഒഴിഞ്ഞു മാറിയത്. തന്നോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുന്നതിന് മുമ്പ് കോണ്‍ഗ്രസ് സ്വന്തം തെറ്റുകള്‍ക്ക് ക്ഷമ പറയണമെന്നു മോഡി ആവശ്യപ്പെട്ടു.

ക്ഷമാപണം ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാക്കള്‍ ആരും തന്നെ വന്നു കണ്ടിട്ടില്ലെന്നും. രാമക്ഷേത്ര നിര്‍മ്മാണം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ബിജെപിയുടെ സാധ്യതകള്‍ മങ്ങലേല്‍ക്കുമോ എന്ന് ബിജെപി നേതാക്കള്‍ക്ക് ആശങ്കയുണ്ട്. അതിനിടെയാണ് വീണ്ടും ഗുജറാത്ത് ചര്‍ച്ചയാകുന്നത്.

Scroll To Top