Tuesday December 06, 2016
Latest Updates

ഒടുവില്‍ മോഡിക്ക് വാരണാസി മണ്ഡലം കിട്ടി; നേരിടാന്‍ കേജരിവാള്‍ വരുമോ ?

ഒടുവില്‍ മോഡിക്ക് വാരണാസി മണ്ഡലം കിട്ടി; നേരിടാന്‍ കേജരിവാള്‍ വരുമോ ?

ന്യൂഡല്‍ഹി: ഒടുവില്‍ തര്‍ക്ക പരിഹാരത്തിനായി ആര്‍എസ്എസിന്‍െ്‌റ ഇടപെടല്‍ ഗുണകരമായി. സിറ്റിംഗ് എം പി മുരളീ മനോഹര്‍ ജോഷി മത്സരിച്ച ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി മത്സരിക്കും. മുരളി മനോഹര്‍ ജോഷി കാണ്‍പൂരില്‍ നിന്ന് ജനവിധി തേടും. ബിജെപി ഇന്നലെ പ്രഖ്യാപിച്ച മൂന്നാം ഘട്ട പട്ടികയിലാണ് മോഡിയുടെ മണ്ഡലം തീരുമാനമായത്.

മോഡി വാരാണസിയില്‍ നിന്ന് ജനവിധി തേടുമെന്ന് ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. കോണ്‍ഗ്രസിന്റെ ശ്രീപ്രകാശ് ജയ്‌സാല്‍ വാള്‍ കഴിഞ്ഞ മൂന്നു തവണയും ജയിച്ചു കയറിയ കാണ്‍പൂരില്‍ നിന്നും മത്സരിക്കേണ്ടി വരുന്നത് ജോഷിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വാരണാസി സീറ്റിനെ സംബന്ധിച്ച ജോഷി മോഡി തര്‍ക്കത്തില്‍ ആര്‍എസ്എസ് ഇടപെടുകയായിരുന്നു.

മോഡിയ്‌ക്കെതിരെ വാരണാസിയില്‍ നേരിട്ട് മത്സരിക്കണമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ അറിയിച്ചു.അങ്ങനെയാണെങ്കില്‍ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ മണ്‍ഡലമായി വാരണാസി മാറും.

ബി ജെ പി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ലക്‌നൗവില്‍ നിന്നും മത്സരിക്കുമ്പോള്‍ ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിംഗ് സിദ്ധുവിനെ മാറ്റി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അരുണ്‍ ജെയറ്റിലിയെ പഞ്ചാബിലെ അമൃതസറിലാണ് കളത്തിലിറക്കുന്നത്. സിദ്ദുവിനെ ഡല്‍ഹിയിലെ ഒരു മണ്ഡലത്തില്‍ അവസരം നല്‍കിയെങ്കിലൂം അമൃത്സര്‍ ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് സിദ്ദു പറഞ്ഞു.

Scroll To Top