Saturday December 03, 2016
Latest Updates

ഒടുവില്‍ ഫെയ്‌സ്ബുക്ക് മാപ്പ് പറഞ്ഞു; ഇനി അക്കൌണ്ട് തുടങ്ങാന്‍ യഥാര്‍ത്ഥ പേര് നിര്‍ബന്ധമല്ല

ഒടുവില്‍ ഫെയ്‌സ്ബുക്ക് മാപ്പ് പറഞ്ഞു; ഇനി അക്കൌണ്ട് തുടങ്ങാന്‍ യഥാര്‍ത്ഥ പേര് നിര്‍ബന്ധമല്ല

ന്യുയോര്‍ക്ക്: ഫെയ്‌സ്ബുക്ക് അക്കൌണ്ടില്‍ സ്വന്തം പേര് ഉപയോഗിക്കണമെന്ന നിബന്ധന ഫെയ്‌സ്ബുക്ക് ഉപേക്ഷിച്ചു. സ്വന്തം പേര് ഉപയോഗിക്കാത്തത്തിന്റെ പേരില്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെയും അക്കൌണ്ട് ഫെയ്‌സ്ബുക്ക് റദ്ദാക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ലൈംഗിക ന്യൂനപക്ഷങ്ങളോടും പേര് പരസ്യമാക്കാന്‍ ബുദ്ധിമുട്ടുള്ള മറ്റ് വിഭാഗങ്ങളോടും ഖേദപ്രകടനം നടത്തിയ ശേഷമാണ് ഫെയ്‌സ്ബുക്ക് ഈ നിബന്ധന പിന്‍വലിച്ചത്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പുറമേ പീഡനത്തിനരയാകുന്നവര്‍ക്കും, ജഡ്ജിമാര്‍ക്കും പേര് വെളിപ്പെടുത്തി അക്കൌണ്ട് തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിഷേധം ഉയര്‍ത്തിയവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം കണക്കിലെടുത്താണ് ഫെയ്‌സ്ബുക്ക് അക്കൌണ്ട് ഉടമകള്‍ സ്വന്തം പേര് ഉപയോഗിക്കണമെന്ന നിബന്ധന ഉപേക്ഷിച്ചത്.

വ്യാജ പേരില്‍ അക്കൌണ്ട് തുടങ്ങി തട്ടിപ്പ് നടത്താതിരിക്കാനാണ് യഥാര്‍ത്ഥ പേര് നിര്‍ബന്ധമാക്കിയതെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍ പ്രതികരിച്ചു ഏതായാലും ഈ നിബന്ധന പിന്‍വലിച്ചെങ്കിലും വ്യാജന്മാരെ തടയാന്‍ ഫെയ്‌സ്ബുക്ക് വേരിഫിക്കേഷന്‍ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു.

Scroll To Top