Thursday December 08, 2016
Latest Updates

ഒടുവില്‍ ആപ്പിള്‍ സമ്മതിച്ചു: ഐ ഫോണ്‍ വളയുന്നു; ഓഹരി വിപണിയിലും തിരിച്ചടി

ഒടുവില്‍ ആപ്പിള്‍ സമ്മതിച്ചു: ഐ ഫോണ്‍ വളയുന്നു; ഓഹരി വിപണിയിലും തിരിച്ചടി

ന്യുയോര്‍ക്ക്: ഐ ഫോണ്‍ 6 വലയുന്നുവെന്ന പരാതി ആപ്പിള്‍ സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് ആപ്പിള്‍ ഈ ആരോപണത്തില്‍ പ്രതികരിക്കുന്നത്. ഉപയോക്താക്കളുടെ പരാതി ശരിയാണെന്ന് ആപ്പിള്‍ സമ്മതിച്ച്. ഏറെ നേരം പോക്കറ്റിലിട്ടു കൊണ്ട് നടന്നാലോ െ്രെഡവ് ചെയ്താലോ ഐ ഫോണ്‍ 6 വളയുന്നു എന്നാണ് പരത്തി ഉയര്‍ന്നത്. ഗാഡ്ജറ്റ് വെബ് സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും ചിത്രങ്ങളും വീഡിയോകളും സഹിതം ഈ പരാതി പ്രചരിക്കുന്നുണ്ട്. ഇതേതുടര്‍ന്നാണ് ആപ്പിള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.

ആപ്പിള്‍ വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഐ ഫോണ്‍ വളയുന്നതായി സമ്മതിച്ചത്. സ്‌റ്റെയിന്‍ലസ് സ്റ്റീലും, ടൈറ്റാനിയവുമാണ് നിര്‍മാണത്തിന് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതാകാം ഫോണ്‍ വളയുന്നതിന് കാരണമെന്ന് ആപ്പിള്‍ സ്ഥിരീകരിച്ചു. സാധാരണ ഉപയോഗത്തില്‍ ഫോണ്‍ വളയാനുള്ള സാധ്യത ഇല്ലെന്നും. ആദ്യ ദിവസത്തെ വില്‍പ്പനയ്ക്ക് ശേഷം ഫോണ്‍ വളയുന്നതായി 9 പരാതികള്‍ മാത്രമാണ് ലഭിച്ചതെന്നും അപ്പിള്‍ വക്താവ് വെളിപ്പെടുത്തി.

അതേസമയം ആപ്പിള്‍ വളയുന്നുവെന്ന പരാതി ആപ്പിളിന് തിരിച്ചടിയായി. ഫോണ്‍ മുന്‍കൂര്‍ ചെയ്തിരുന്ന പലരും ബുക്കിംഗ് ക്യാന്‍സല്‍ ചെയ്തു. കൂടാതെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും തിരിച്ചടിയായി. പരാതി പ്രചരിച്ച് തുടങ്ങിയ ശേഷം അമേരിക്കന്‍ ഓഹരി വിപണിയില്‍ ആപ്പിളിന്റെ ഓഹരി വില 3.8 ശതമാനം ഇടിഞ്ഞു.

Scroll To Top