Wednesday December 07, 2016
Latest Updates

ഒക്ടോബറിലെ ബഡ്ജറ്റിലേക്ക് കടുത്ത നിര്‍ദ്ദേശങ്ങളുമായി യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ വീണ്ടും രംഗത്തെത്തി 

ഒക്ടോബറിലെ ബഡ്ജറ്റിലേക്ക് കടുത്ത നിര്‍ദ്ദേശങ്ങളുമായി യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ വീണ്ടും രംഗത്തെത്തി 

ഡബ്ലിന്‍: ഒക്ടോബറിലെ ബഡ്ജറ്റ് അവതരിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ അയര്‍ലണ്ടിന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്റെ നിര്‍ദ്ദേശം. ഐറിഷ് ഗവണ്‍മെന്റിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദേശമായാണ് യൂറോപ്യന്‍ കമ്മീഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്തിന്റെ കടമെടുക്കല്‍ ജിഡിപി വളര്‍ച്ചയുടെ മൂന്ന് ശതമാനത്തില്‍ താഴെയായി കുറയ്ക്കുന്നതിന് ഒക്ടോബര്‍ ബഡ്ജറ്റില്‍ അധിക ലെവി ഏര്‍പ്പെടുത്തില്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

അന്താരാഷ്ട്ര വിപണിയുടെ വിശ്വാസം ആര്‍ജിക്കാന്‍ പോന്ന വിധമായിരിക്കണം വരുന്ന ബഡ്ജറ്റിലെ സാമ്പത്തിക നയങ്ങളെന്നും യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ആരോഗ്യ മേഖലയ്ക്ക് അനുവദിക്കുന്ന ബഡ്ജറ്റ് തുക വെട്ടിച്ചുരുക്കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചേക്കും . അധികചെലവ് കുറയ്ക്കുന്നതിനാണ് ഈ നിര്‍ദ്ദേശം. ചെലവ് കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളാണ് ഈ ബഡ്ജറ്റില്‍ അവതരിപ്പിക്കുകയെന്ന് ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. 

തൊഴില്‍ നഷ്ടപ്പെട്ടവര്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.അങ്ങനെ ചെലവ് ചുരുക്കുകയും സമ്പദ്ഘടനയ്ക്ക് വളര്‍ച്ച നേടുകയും ചെയ്യാനാകും.നേരത്തെ പ്രഖ്യാപിച്ചിരുന്ന 2 ബില്യന്‍ യൂറോയുടെ ചെലവ് ചുരുക്കല്‍ ഈ ബഡ്ജറ്റില്‍ ഉണ്ടാകില്ലെന്നും ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. അത്രയും തുകയുടെ ചെലവ് ചുരുക്കല്‍ വേണ്ടിവരുമെന്ന് താന്‍ കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.

എന്തായാലും യൂറോപ്പ്യന്‍ യൂണിയന്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചു ഒരിക്കല്‍ കൂടി ബജറ്റ് തയാറാക്കാനുള്ള തയ്യാറെടുപ്പുകള്‍ അയര്‍ലണ്ട് തുടങ്ങി കഴിഞ്ഞു.

Scroll To Top