Tuesday December 06, 2016
Latest Updates

ഒകെ കണ്‍മണിയുടെ റിലീസിംഗ് തിയതി മാറ്റി വെച്ചു

ഒകെ കണ്‍മണിയുടെ റിലീസിംഗ് തിയതി മാറ്റി വെച്ചു

മണിരത്‌നം ചിത്രം ഒകെ കണ്‍മണിയുടെ റിലീസിംഗ് തിയതി മാറ്റി വെച്ചതായി സൂചന. കമല്‍ഹാസന്‍ ചിത്രം ഉത്തമ വില്ലന്റെ റിലീസിംഗ് തിയതി പുനര്‍ നിശ്ചയിച്ചതിനാലാണ് ഒകെ കണ്‍മണിയുടെയും റിലീസിംഗ് മാറ്റി വെയ്ക്കുന്നത്.

വായ് മൂടി പേശവുമിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തമിഴില്‍ നായകനാകുന്ന ചിത്രമാണ് ഒകെ കണ്‍മണി. നിത്യാ മേനനാണ് ഈ ചിത്രത്തിലെ നായിക.

കമല്‍ഹാസന്‍ ചിത്രവും ഡിക്യു ചിത്രവും തമ്മിലുള്ള നേര്‍ക്കുനേര്‍ മത്സരം ഒഴിവാക്കുന്നതിന് മാത്രമല്ല റിലീസിംഗ് തിയതി മാറ്റുന്നത്. ഈ രണ്ടു സിനിമകളുടെയും കേരളത്തിലെയും യുഎസിലെയും വിതരണാവകാശം ഒരു കമ്പനിക്കാണ്. രണ്ടു സിനിമകളും ഒരുമിച്ച് പുറത്തിറക്കിയാല്‍ അത് കളക്ഷനെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടതിനാലാണ് റിലീസിംഗ് തിയതി മാറ്റുന്നത്.

ഉത്തമവില്ലന്‍ ഏപ്രില്‍ രണ്ടിനും ഒകെ കണ്‍മണി ഏപ്രില്‍ പത്തിനുമായിരുന്നു റിലീസിംഗ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഉത്തമ വില്ലന്റെ റിലീസിംഗ് പത്തിലേക്ക് മാറ്റി വെച്ചു. ഇതേത്തുടര്‍ന്നാണ് ഒകെ കണ്‍മണിയുടെ റിലീസിംഗ് ഏപ്രില്‍ 24ലേക്ക് മാറ്റി വെയ്ക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. തമിഴ് മലയാള സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് ഉത്തമ വില്ലനും ഒകെ കണ്‍മണിയും.

Scroll To Top