Saturday December 03, 2016
Latest Updates

ഐ മണ്ഡല നാടകക്കളരിയുടെ പുതിയ തിയതികള്‍ പ്രഖ്യാപിച്ചു

ഐ മണ്ഡല നാടകക്കളരിയുടെ പുതിയ തിയതികള്‍ പ്രഖ്യാപിച്ചു

i mandala ad apr 14താല:ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ച ഐ മണ്ഡലയുടെ നാടകക്കളരി മെയ് 3, 4, 5 തിയതികളില്‍ താല സ്‌കൌട്ട് ഹാളില്‍ വച്ച് നടക്കും. ഐറിസ് ഫിലിം സൊസൈറ്റിയുടെയും കേരള ഹൗസിന്റെയും സഹകരണത്തോടെ ആയിരിക്കും നാടക കളരി സംഘടിപ്പിക്കുക. മുതിര്‍ന്നവര്‍ക്കായി 3, 4 തിയ്യതികളിലും കുട്ടികള്‍ക്കു വേണ്ടി 5 നും ആണ് വര്‍ക്ക്‌ഷോപ്പ് നടത്തപ്പെടുക.

ഐ മണ്ഡലയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കലാസൃഷ്ടികളിലൂടെ ഇന്ത്യന്‍ഐറിഷ് സംസ്‌കാരങ്ങളുടെ ക്രിയാത്മകമായ ഒരു സംവേദനത്തിനും സങ്കലനത്തിനും വേദിയൊരുക്കുക എന്നതാണ്. അതിലൂടെ ഐറിഷ് സമൂഹത്തില്‍പാര്‍ശ്വവല്ക്കരിക്കപ്പെട്ടു കഴിയുന്ന ഇന്ത്യന്‍പ്രവാസികളുടെ പ്രശ്‌നങ്ങള്‍പൊതുസമൂഹത്തിനു മുന്‍പില്‍അവതരിപ്പിക്കാനും ഐ മണ്ഡല ലക്ഷ്യം വക്കുന്നു.

നാടകക്കളരി നയിക്കുന്ന ശ്രീ കുമാരദാസ് ഇന്ത്യന്‍ നാടകരംഗത്തെ പുതിയ തലമുറയില്‍ പെട്ട പ്രമുഖരില്‍ ഒരാളാണ്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ (ഡല്‍ഹി) യില്‍ നിന്നും തിയറ്റര്‍ ഡിസൈനില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം രാജ്യത്തെ പ്രശസ്തമായ പല ഡ്രാമ സ്‌കൂളിലും അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ മധ്യപ്രദേശ് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഡിസൈന്‍ വിഭാഗം മേധാവിയായി സേവനം അനുഷ്ടിച്ചു വരുന്നു. ട്രോജാന്‍ വുമണ്‍: എ ലവ് സ്റ്റോറി, ബ്ലാക്ക് ടാല്‍കം പൌഡര്‍, ത്രി പെന്നി ഓപെറ തുടങ്ങിയവ അദ്ദേഹം സംവിധാനം നിര്‍വഹിച്ച പ്രമുഖ നാടകങ്ങളില്‍ പെട്ടവയാണ്. കൂടാതെ നിരവധി മള്‍ട്ടി മീഡിയ ആര്‍ട്ട് പ്രോജക്റ്റുകളും ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം നയിക്കുന്ന വര്‍ക്ഷോപ്പില്‍ പങ്ങെടുക്കുക എന്നത് അയര്‍ലണ്ടിലെ നാടകപ്രേമികള്‍ക്കും തിയേറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരു മുതല്‍ക്കൂട്ടായിരിക്കും.

രജിസ്‌ട്രേഷന് കുട്ടികള്‍ക്ക് 15 യൂറോയും മുതിര്‍ന്നവര്‍ക്ക് 50 യൂറോയും ആണ് നിശ്ചയിച്ചിട്ടുള്ളത്. വര്‍ക്ക്‌ഷോപ്പില്‍പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഭക്ഷണത്തിനുള്ള ക്രമീകരണം ഉണ്ടായിരിക്കുന്നതാണ്. കുട്ടികളുടെ പ്രായപരിധി 10 മുതല്‍15 വരെയും മുതിര്‍ന്നവരുടെത് 16ഓ അതിനു മുകളിലേക്കോ ആയിരിക്കും. മുതിര്‍ന്നവരുടെ വര്‍ക്ക്‌ഷോപ്പുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ക്കും രെജിസ്‌ട്രേഷനും ബേസില്‍ സ്‌കറിയ (0877436038), പ്രിന്‍സ് അങ്കമാലി (0862349138) എന്നിവരെ ബന്ധപ്പെടുക. കുട്ടികളുടെ വര്‍ക്ക്‌ഷോപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും രെജിസ്‌ട്രേഷനും ബിനു ഡാനിയേല്‍(0894052681), സലിന്‍ ശ്രീനിവാസ് (0894627113) ബിപിന്‍ചന്ദ് (0894492321) എന്നിവരെയാണ് ബന്ധപ്പെടെണ്ടത്.

Scroll To Top