Saturday December 03, 2016
Latest Updates

ഐ മണ്ടലയുടെ തിയറ്റര്‍ വര്‍ക്ക്‌ഷോപ്പ് മാറ്റിവെച്ചു

ഐ മണ്ടലയുടെ തിയറ്റര്‍ വര്‍ക്ക്‌ഷോപ്പ്  മാറ്റിവെച്ചു

ഡബ്ലിന്‍ :ഐ മണ്ടലയുടെ ആഭിമുഖ്യത്തില്‍ ഐറിസ് ഫിലിം സൊസൈറ്റിയും കേരള ഹൗസും ചേര്‍ന്ന് മാര്‍ച്ച് 15,16,17 തിയതികളില്‍ താലയില്‍ വച്ച് നടത്താനിരുന്ന തിയറ്റര്‍ വര്‍ക്ക്‌ഷോപ്പ് ചില സാങ്കേതിക കാരണങ്ങളാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി സംഘാടകര്‍ അറിയിച്ചു.

ഈ വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റെര്‍ ചെയ്തവരും, താത്പര്യപൂര്‍വം പങ്കെടുക്കുവാനിരുന്നവരും ഇതൊരു അറിയിപ്പായി കരുതണമെന്ന് അപേക്ഷിക്കുന്നതായും മാറ്റിവക്കാനെടുത്ത തീരുമാനത്തില്‍ വിനീതമായി ഖേദം പ്രകടിപ്പിക്കുന്നതായും സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പുതിയ തിയതിയും സ്ഥലവും ഉടന്‍ അറിയിക്കുന്നതാണ്.

Scroll To Top