Tuesday December 06, 2016
Latest Updates

ഐ ഫോണ്‍ 6 സെപ്റ്റംബറില്‍ വിപണിയിലേയ്ക്ക്

ഐ ഫോണ്‍ 6 സെപ്റ്റംബറില്‍ വിപണിയിലേയ്ക്ക്

ഐഫോണ്‍ സീരീസിലെ തങ്ങളുടെ ആറാമനെ ഇറക്കാന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നു. ഈ സെപ്തംബറോടെ ആപ്പിളിന്റെ ഐഫോണ്‍ 6 പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഐഫോണിന്റെ സ്‌ക്രീനില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് വിതരണക്കാര്‍. സെപ്തംബറില്‍ പുറത്തിറക്കുന്ന ഐഫോണ്‍ എന്തുകൊണ്ടും മാറ്റങ്ങളുടെ ഒരു ശ്രേണി തന്നെ തീര്‍ക്കുമെന്നും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

ഐഫോണ്‍ സ്‌ക്രീനുകള്‍ രണ്ട് വലിപ്പത്തിലായാണ് ഇറക്കുന്നത്. ഒന്നാമത്തേത് 4.7 ഇഞ്ച് വലിപ്പത്തിലും രണ്ടാമത്തേത് 5.5 ഇഞ്ച് വലിപ്പത്തിലുമാണ് ഇപ്പോള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഇപ്പോള്‍ വിപണിയിലിരിക്കുന്ന ആപ്പിളിന്റെ ഐഫോണ്‍ 5ഉം 5എസ് സീരീസും 4ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുള്ളവയാണ്. അത്രയും ചെറിയ സ്‌ക്രീനിലുള്ള ഐഫോണുകളുടെ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ആപ്പിള്‍ മാത്രമാണ്.

ഏറ്റവും പുതുതായി ഇറക്കുമതി ചെയ്ത സാംസങ്ങിന്റെയും എച്ച്ടിസിയുടെയും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് 5 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുകളാണുള്ളത്.
കൂടുതല്‍ വലിപ്പമുള്ള സ്‌ക്രീനുകള്‍ ഐഫോണുകളുടെ സീരീസില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആപ്പിള്‍ മികച്ച ഒരു മുന്നേറ്റം തന്നെ നടത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ആപ്പിളിന്റെ പുരോഗതിക്ക് ഈ മാറ്റം ആവശ്യവുമാണ്. പഴയ മോഡല്‍ ഐഫോണുകളെ അപേക്ഷിച്ച് വമ്പന്‍ സ്‌ക്രീനോടുകൂടിയ ഐഫോണ്‍ വ്യത്യസ്ത്ഥതയാര്‍ന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Scroll To Top