Sunday December 04, 2016
Latest Updates

ഐ ഫോണ്‍ 6 ന് റെക്കോര്‍ഡ് ബുക്കിംഗ്

ഐ ഫോണ്‍ 6 ന് റെക്കോര്‍ഡ് ബുക്കിംഗ്

ഗാഡ്ജറ്റ് പ്രേമികളുടെ ആകാംഷയ്ക്ക് വിരാമമിട്ട് ഈ മാസം 9 നാണ് അപ്പില്‍ ഐ ഫോണ്‍ 6 ന്റെ രണ്ടു വകഭേദങ്ങള്‍ ആപില്‍ ലോഞ്ച് ചെയ്തത്. ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ വന്‍ സ്വീകാര്യത ഐ ഫോണ്‍ 6, 6 പ്ലസ് എന്നീ ഫോണുകള്‍ക്കും ലഭിച്ചു. ഫോണ്‍ ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ നാലു മില്യന്‍ ബുക്കിംഗ് ലഭിച്ചതായി ആപ്പിള്‍ അറിയിച്ചു. ബുക്കിംഗ് റെക്കോഡ് നിരക്കിലേക്ക് വര്‍ദ്ധിക്കുന്നതിനാല്‍ ആപ്പിള്‍ പ്രേമികള്‍ക്ക് ഐ ഫോണ്‍ 6 ലഭിച്ചു തുടങ്ങാന്‍ അടുത്ത മാസം വരെ കാത്തിരിക്കേണ്ടിവരുമെന്ന് ആപ്പിള്‍ അറിയിച്ചു. 

രണ്ട് വര്‍ഷം മുമ്പ് ഐ ഫോണ്‍ 5 വിപണിയില്‍ ഇറങ്ങിയപ്പോള്‍ ലഭിച്ചതിന്റെ ഇരട്ടി ബുക്കിങ്ങാണ് ഐ ഫോണ്‍ 6 ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഐ ഫോണ്‍ അഞ്ചിന് ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനകം 2 മില്യന്‍ ബുക്കിങ്ങുകളാണ് ലഭിച്ചത്. ഐ ഫോണ്‍ 6 ഓര്‍ ഡര്‍ ചെയ്തവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഫോണ്‍ ലഭിച്ചു തുടങ്ങും. ഇപ്പോള്‍ ബുക്ക് ചെയ്ത മുഴുവന്‍ പേര്‍ക്കും ഫോണ്‍ കയ്യിലെത്താന്‍ അടുത്ത മാസം വരെ കാത്തിരിക്കേണ്ടിവരും. 

ഇപ്പോഴത്തെ ബുക്കിംഗ് നിരക്ക് അനുസരിച്ച് ഈ വാരാന്ത്യത്തോടെ ആകെ വില്‍പ്പന 10 മില്യന്‍ യൂണിറ്റ് ആകുമെന്നാണ് അപ്പിള്‍ പ്രതീക്ഷിക്കുന്നത്. 5.5 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള 6 പ്ലസ് വകഭേടത്തിനാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. സാമ്പത്തിക വര്‍ഷത്തിന്റെ ഈ പാദത്തില്‍ ഐ ഫോണ്‍ 6 ന്റെ 37.4 മില്യന്‍ യൂണിറ്റുകളും ഡിസംബറില്‍ അവസാനിക്കുന്ന പാദത്തില്‍ 60 മില്യന്‍ യൂണിറ്റ് ഫോണുകളും വിറ്റഴിക്കുമെന്നാണ് വിപണി വിദഗ്ദര്‍ പ്രവചിക്കുന്നത്. 

Scroll To Top