Thursday December 08, 2016
Latest Updates

ഐ ഫോണ്‍ 6 ന് മികച്ച റിവ്യൂ; ലോകത്തിലെ ഏറ്റവും മികച്ചതെന്ന് വിദഗ്ദര്‍

ഐ ഫോണ്‍ 6 ന് മികച്ച റിവ്യൂ; ലോകത്തിലെ ഏറ്റവും മികച്ചതെന്ന് വിദഗ്ദര്‍

 ആപ്പിള്‍ ഐ ഫോണ്‍ 6 ന് ഗാഡ്ജറ്റ് ലോകത്ത് നിന്ന് മികച്ച പ്രതികരണം. ഇതുവരെ ലഭ്യമായതില്‍ ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണാണ് ഐ ഫോണ്‍ 6 ന്റെ രണ്ട് വകഭേദങ്ങളെന്ന് ഗാഡ്ജറ്റ് വിദഗ്ദര്‍ വിലയിരുത്തുന്നു. ഗാഡ്ജറ്റ് റിവ്യൂ വെബ്‌സൈറ്റുകളിലെല്ലാം ഐ ഫോണ്‍ 6 ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ നിര്‍മ്മിക്കപ്പെട്ട സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും മികച്ചത് എന്നാണ് ഐ ഫോണ്‍ 6 നെ ഗാഡ്ജറ്റ് വിദഗ്ദര്‍ വിലയിരുത്തുന്നത്. ഐ ഫോണ്‍ 6 ന്റെ ഹാര്‍ഡ്‌വെയറും ഒഎസും വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ചതാണ്. 

ഐ ഫോണ്‍ 6 സാംസങ്ങ് ഗ്യാലക്‌സിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും ടെക് വിദഗ്ദര്‍ വിലയിരുത്തുന്നു. വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളിലും ഐ ഫോണ്‍ 6 ന്റെ അവലോകനം വന്നിട്ടുണ്ട്. സ്‌ക്രീന്‍ വലുപ്പം മെച്ചപ്പെടുത്തിയത് ആപ്പിള്‍ പ്രേമികള്‍ക്ക് സ്വീകാര്യമായ മാറ്റമാണെന്നും ഗാഡ്ജറ്റ് വിദഗ്ദര്‍ വിലയിരുത്തുന്നു. ഐഒഎസ് 8 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ വരുത്തിയ മാറ്റങ്ങളും ക്യാമറ കൂടുതല്‍ മെച്ചപ്പെടുത്തിയതും സ്വീകാര്യമായ മാറ്റങ്ങളാണെന്ന് അവലോകകര്‍ വിലയിരുത്തുന്നു. 

ബ്ലൂംബര്‍ഗ് എന്ന ഗാഡ്ജറ്റ് വെബ്‌സൈറ്റിന് വേണ്ടി ഐ ഫോണ്‍ അവലോകനം ചെയ്ത ജോഷ്വാ ടോപോള്‍സ്‌കിയുടെ അഭിപ്രായപ്രകാരം ഐ ഫോണ്‍ 6, 6 പ്ലസ് എന്നിവ മുന്‍ പതിപ്പുകളേക്കാള്‍ വേഗതയുള്ളതാണ്. മറ്റൊരു പ്രമുഖ ഗാഡ്ജറ്റ് വെബ്‌സൈറ്റായ ദി വെര്‍ജിലെ വിദഗ്ദരുടെ അഭിപ്രായം അനുസരിച്ച് ഐ ഫോണ്‍ 6 ന്റെ ക്യാമറയാണ് ഏറ്റവും വലിയ സവിശേഷത. ഫാസ്റ്റര്‍ ഇമേജ് ഫോക്കസിങ്ങും സ്ലോമോഷന്‍ വീഡിയോ റെക്കോഡിംഗ് സാങ്കേതികവിദ്യയും ഐ ഫോണ്‍ 6 നെ വേറിട്ടതാക്കുന്നു. 

Scroll To Top