Tuesday December 06, 2016
Latest Updates

ഐ ഫോണ്‍ 6 ന് ഐറിഷ് വിപണിയിലെ വില എത്ര ?

ഐ ഫോണ്‍ 6 ന് ഐറിഷ് വിപണിയിലെ വില എത്ര ?

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിവിധ റീടെയ്ല്‍ വ്യാപാരികള്‍ ഐ ഫോണ്‍ 6 ന്റെ വില പ്രഖ്യാപിച്ചു. അമേരിക്കയും ഓസ്‌ട്രേലിയയും ഉള്‍പ്പെടെയുള്ള വിപണിയില്‍ ഇന്നലെ വില്‍പ്പന ആരംഭിച്ച ഐ ഫോണ്‍ 6 ഒരാഴ്ചയ്ക്കകം ഐറിഷ് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. മെറ്റിയോര്‍ ഐ ഫോണ്‍ 99 യൂറോയ്ക്ക് ലഭ്യമാക്കുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.ഒപ്പം പ്രതിമാസം 59 യൂറോ വീതം രണ്ട് വര്‍ഷത്തേയ്ക്ക് അടയ്ക്കുകയും വേണം ഈ കോണ്‍ട്രാക്റ്റ് പ്രകാരം.ഫോണിന് 249 യൂറോ ആദ്യം അടച്ചാല്‍ പ്രതിമാസ കോണ്‍ട്രാക്റ്റിന് 39 യൂറോ ഈടാക്കുന്ന മറ്റൊരു ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 

മറ്റൊരു പ്രമുഖ കമ്പനിയായ ത്രീ ഐ ഫോണ്‍ 179 യൂറോയ്ക്കും 6 പ്ലസ് 279 യൂറോയ്ക്കുമാണ് വില്‍ക്കുന്നത്. പ്രതിമാസം 55 യൂറോയുടെ അണ്‍ ലിമിറ്റഡ് ഡാറ്റ പ്രൈസ് പ്ലാനും കമ്പനി വാഗ്ദാനം ചെയ്യുന്നു. 

ഒ 2 ഐ ഫോണ്‍ 6 ന്റെ 16 ജി ബി പതിപ്പിന് 179 യൂറോ വില ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഒപ്പം പ്രതിമാസം 55 യൂറോയ്ക്ക് രണ്ട് വര്‍ഷത്തെ കോണ്‍ട്രാക്റ്റും ലഭിക്കും. 

വോഡഫോണ്‍ 1,470 യൂറോയ്ക്ക് ഐ ഫോണ്‍ 6 വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 55 യൂറോയ്ക്ക് രണ്ട് വര്‍ഷത്തേക്ക് പ്രതിമാസ കോണ്‍ട്രാക്റ്റ് കമ്പനി ഓഫര്‍ ചെയ്യുന്നു.
bel ifon
ഐറിഷ് കമ്പനികള്‍ ഐ ഫോണ്‍ 6 ന്റെ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്.അതേ സമയം ബെല്‍ഫാസ്റ്റില്‍ ഇന്നലെ ഫോണിന്റെ വില്‍പ്പന തുടങ്ങി.ബെല്‍ഫാസ്റ്റിലെ ആപ്പിള്‍ സ്റ്റോറിന്റെ മുന്‍പില്‍ നൂറുകണക്കിന് പേരാണ് ഇന്നലെ ക്യൂ നിന്ന് ഐ ഫോണ്‍ വാങ്ങാനെത്തിയത് (ഫോട്ടോ )

Scroll To Top