Friday December 02, 2016
Latest Updates

ഐ ഫോണ്‍ 6 നിര്‍മ്മാണ ചെലവ് 200 ഡോളര്‍ മാത്രം; അപ്പിള്‍ നേടുന്നത് കൊള്ളലാഭം?

ഐ ഫോണ്‍ 6 നിര്‍മ്മാണ ചെലവ് 200 ഡോളര്‍ മാത്രം; അപ്പിള്‍ നേടുന്നത് കൊള്ളലാഭം?

ന്യുയോര്‍ക്ക്: ഐ ഫോണ്‍ കൊള്ളലാഭം കൊയ്യുന്നതായി റിപ്പോര്‍ട്ട്. നിര്‍മ്മാണ ചെലവുമായി താരതമ്യം ചെയ്താല്‍ ഐ ഫോണ്‍ കൊള്ളലാഭമാണ് ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഐ എച്ച് എസ് ടെക്‌നോളജി എന്ന കമ്പനിയാണ് ആപ്പിളിന്റെ കള്ളം പൊളിച്ചത്. അമേരിക്കയില്‍ 650 ഡോളറിന് വില്‍ക്കുന്ന ഐ ഫോണ്‍ 6 ന് നിര്‍മാണ ചിലവ് 200 ഡോളര്‍ മാത്രം. ഇന്ത്യന്‍ വില നോക്കിയാല്‍ ലാഭം 27,000 രൂപ.

ഐ ഫോണ്‍ 6 ന്റെ രണ്ടാം മോഡലായ 6 പ്ലസിന് നിര്‍മ്മാണ ചെലവ് വെറും 215.60 ഡോളര്‍ മാത്രമേ ആകുന്നുള്ളൂ എന്നാണ് കണക്ക്. എന്നാല്‍ 6 പ്ലസിന് ആപ്പിള്‍ വില ഈടാക്കുന്നതോ 750 ഡോളറും. ഇന്ത്യന്‍ വിലയില്‍ 6 പ്ലസിന് ആപ്പിള്‍ 32, 064 രൂപ ലാഭം നേടുന്നു. ഐ ഫോണ്‍ 6 ന്റെ പാര്‍ട്‌സുകള്‍ ഓരോന്നായി അഴിച്ച് നോക്കിയാണ് വില കണക്കാക്കിയത്. പാര്‍ട്‌സുകള്‍ പല കമ്പനികളില്‍ നിന്നായി വാങ്ങി അസംബിള്‍ ചെയ്തതാണെന്നും ഐഎച്ച്എസ് ടെക്‌നോളജി കണ്ടെത്തി.

ഗാഡ്ജറ്റ് പ്രേമികള്‍ ആവേശപൂര്‍വ്വം സ്വീകരിച്ച ഐ ഫോണ്‍ 6 ന് ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ഒരു കോടി യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. ഇതിനിടെയാണ് ആപ്പിളിന് തിരിച്ചടിയാകുന്ന വെളിപ്പെടുത്തലുമായി ഐ എച്ച് എസ് ടെക്‌നോളജി രംഗത്ത് വന്നത്.

Scroll To Top