Saturday December 10, 2016
Latest Updates

ഐ ഫോണുകളും ഐ പാഡുകളും ഹാക്കുചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ സജീവമാകുന്നു

ഐ ഫോണുകളും ഐ പാഡുകളും ഹാക്കുചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ സജീവമാകുന്നു

കോര്‍ക്ക്:ഐ ഫോണുകളും ഐ പാഡുകളും ഹാക്കുചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ സജീവമാകുന്നു.ഐ ഫോണുകളുടെയും ഐ പാഡുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം ഹാക്കുചെയ്തു പണംആവശ്യപ്പെടുകയാണ് സംഘം ചെയ്യുന്നത്. ഹാക്കുചെയ്ത ഓപ്പറേറ്റിംഗ് സിസ്റ്റം അണ്‍ലോക്ക് ചെയ്യാന്‍ 70 യൂറോ വരെയാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്.ഓസ്‌ട്രേലിയയില്‍ നിന്നാണ് ഭൂരിപക്ഷം ഹാക്കിംഗ് സംഭവങ്ങളും റിപ്പോര്‍ട്ട്ചെയ്തിരിക്കുന്നത്. എന്നാല്‍ ബ്രിട്ടനില്‍ നിന്നും ഫോണുകള്‍ ഹാക്കു ചെയ്യപ്പെട്ടതായി ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിദൂര നിയന്ത്രണ സംവിധാനം വഴിയാണ് ഹാക്കര്‍മാര്‍ ഫോണുകളുടെ നിയന്ത്രണം
ഏറ്റെടുക്കുന്നത്. ഹാക്കുചെയ്യപ്പെട്ട ഫോണുകളുടെ ഉടമസ്ഥരോട് ഹാക്കര്‍മാരുടെ
പേപാല്‍ അക്കൌണ്ടുകളില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. 50 മുതല്‍ 100 ഓസ്‌ട്രേലിയന്‍ ഡോളര്‍ വരെ അഥവാ 70 യൂറോ വരെയാണ് മോചനദ്രവ്യം ആവശ്യപ്പെടുന്നത്. ഒലെഗ് പ്ലിസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്നവരാണ് ഫോണുകള്‍ ഹാക്കുചെയ്തത്. ഓലേഗ് പ്ലിസ് എന്നറിയപ്പെടുന്ന ഈ ഹാക്കര്‍ ഒരാളാണോ സംഘമായി പ്രവര്‍ത്തിക്കുന്നവരാണോ എന്നത് വ്യക്തമല്ല.

ഫോണ്‍ ലോക്കുചെയ്യപ്പെട്ട പലരും ആപ്പിള്‍ സ്‌റ്റോറുകളെ അമീപിച്ച്‌ചെങ്കിലും
മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ഇപ്പോഴും ഫോണില്‍
ദൃശ്യമാകുന്നുണ്ട്. ഫോണ്‍ ഹാക്കുചെയ്യപ്പെട്ട ഉപഭോക്താക്കള്‍ മോചനദ്രവ്യം
നല്കരുതെന്ന് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് രംഗത്ത് വന്നു.
അതേസമയം അപ്പിള്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആപ്പിള്‍ ഫോണുകള്‍
ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ ആപ്പിള്‍ ഐഡി എത്രയും വേഗം മാറ്റണമെന്നും
അധികൃതര്‍ നിര്‍ദ്ദേശം നല്കി.

Scroll To Top