Tuesday December 06, 2016
Latest Updates

ഐ ഫോണില്‍ നിന്നും ഷോക്കേറ്റ റഷ്യന്‍ യുവതി മരിച്ചു

ഐ ഫോണില്‍ നിന്നും ഷോക്കേറ്റ റഷ്യന്‍ യുവതി മരിച്ചു

മോസ്‌കോ:ബാത്ത് റ്റബില്‍ കുളിക്കവേ മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍ നിന്നും ഷോക്കേറ്റ് റഷ്യന്‍ യുവതി മരിച്ചു.ബാത്ത് ടബില്‍ കുളിച്ചു കൊണ്ട് റഷ്യയിലെ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കായ ‘വ്‌കോണ്‍ക്റ്റക്‌റ്റെ’ (ഫേസ് ബുക്കിന് സമാനമായ റഷ്യന്‍ നെറ്റ് വര്‍ക്ക് )ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്ന യെവ്ജീനിയ എന്ന 24 വയസുകാരിയാണ് മരിച്ചത്.

ചാര്‍ജ് ചെയ്തു കൊണ്ടിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും വൈദ്യൂതാഘാതം ഏറ്റാണ് യുവതിയുടെ മരണം സംഭവിച്ചത് എന്നാണ് മോസ്‌കോ പോലിസ് പറയുന്നത്.

ബാത്ത് റൂമില്‍ കയറി ഏറെ സമയം കഴിഞ്ഞിട്ടും സുഹൃത്തിനെ കാണാതെ അന്വേഷിച്ചു ചെന്ന അതെ വീട്ടിലെ താമസക്കാരിയായ സുഹൃത്താണ് അവശനിലയില്‍ യുവതിയെ കണ്ടെത്തിയത്.എമര്‍ജന്‍സി സര്‍വീസ് എത്തി യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

Scroll To Top