Friday December 09, 2016
Latest Updates

ഐ ഫോണിന്റെ അഡാപ്റ്ററുകള്‍ ചൂടായി പൊട്ടിത്തെറിക്കുന്നതായി കമ്പനി 

ഐ ഫോണിന്റെ അഡാപ്റ്ററുകള്‍ ചൂടായി പൊട്ടിത്തെറിക്കുന്നതായി കമ്പനി 

ഐ ഫോണിന്റെ സുരക്ഷാ ഭീഷണിയുള്ള ചാര്‍ജറുകള്‍ മാറി നല്‍കുമെന്ന് ആപ്പിള്‍. ഐ ഫോണുകളുടെ പവര്‍ അഡാപ്റ്ററിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ഈ ചാര്‍ജര്‍ അമിതമായി ചൂടാകുന്നതായും ചിലപ്പോള്‍ പൊട്ടിത്തെറിക്കുന്നതായും കണ്ടെത്തി. ഇതേതുടര്‍ന്നാണ് ആപ്പിള്‍ ഈ ചാര്‍ജറുകള്‍ മാറി നല്‍കാന്‍ തയ്യാറായത്. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 

2009 ഒക്ടോബറിനും 2012 മെയ് മാസത്തിനും ഇടയ്ക്ക് വിറ്റ ഐ ഫോണുകളുടെ അഡാപ്റ്ററുകളിലാണ് തകരാറ് കണ്ടെത്തിയത്. പ്രധാനമായും യൂറോപ്യന്‍ വിപണിയില്‍ വിറ്റ ഫോണുകളുടെ അഡാപ്റ്ററുകളിലാണ് തകരാറ്. ഉപഭോക്താക്കളുടെ സുരക്ഷിതത്വമാണ് തങ്ങള്‍ക്ക് പരമ പ്രധാനമെന്നും ആപ്പിള്‍ വ്യക്തമാക്കി. 

ഐഫോണ്‍ 3 ജിഎസ്, ഐ ഫോണ്‍ 4, ഐ ഫോണ്‍ 4 എസ്, എന്നീ മോഡലുകളുടെ അഡാപ്റ്ററുകളിലാണ് തകരാറ് കണ്ടെത്തിയത്. പ്രശ്‌നബാധിത അഡാപ്റ്ററുകള്‍ കൈവശമുള്ള ഉപഭോക്താക്കള്‍ എത്രയും വേഗം അവ മാറിയെടുക്കണമെന്ന് ആപ്പിള്‍ അറിയിച്ചു. എക്‌സ്‌ചെയ്ഞ്ച് പൂര്‍ണ്ണമായും സൌജന്യമാണ്.

Scroll To Top