Sunday December 04, 2016
Latest Updates

ഐ എസ് തടങ്കലിലാക്കിയ ഇന്ത്യന്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളികളെ കൂട്ടക്കൊല ചെയ്തു?

ഐ എസ് തടങ്കലിലാക്കിയ ഇന്ത്യന്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളികളെ കൂട്ടക്കൊല ചെയ്തു?

ബാഗ്ദാദ്: ഇറാഖില്‍ നിന്ന് ഐ എസ് തീവ്രവാദികള്‍ പിടികൂടിയ മുഴുവന്‍ ഇന്ത്യക്കാരെയും വധിച്ചതായി റിപ്പോര്‍ട്ട്. ഐഎസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ഹര്‍ജീത്ത് ഒഴികെയുള്ള 39 പേരെയും അവര്‍ വെടിവെച്ച് കൊന്നതായി വെളിപ്പെടുത്തല്‍. ഇറാഖില്‍ ഐ എസ് അധിനിവേശ മേഖലയില്‍ ഉണ്ടായിരുന്ന രണ്ട് ബംഗ്ലാദേശികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവരുടെ അഭിമുഖം സംപ്രേക്ഷണം ചെയ്ത വിദേശ ചാനലാണ് ഈ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടത്.

ഇന്ത്യയില്‍ നിന്നുള്ള കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ 40 പേരെ ഐ എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരില്‍ ഭൂരിപ്‌സ്‌കാഹം പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്. ഇവരെ മുഴുവന്‍ പേരെയും ഐ എസ് കൊന്നു തള്ളിയതായാണ് വെളിപ്പെടുത്തല്‍. 40 ഇന്ത്യാക്കാരെയും ഇറാഖിലെ ഒരു പര്‍വ്വതമേഖലയിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് വെടിവെച്ച് കൊന്നതായി രക്ഷപെട്ട ഇന്ത്യക്കാരാന്‍ ബംഗ്ലാദേശികളോട് വെളിപ്പെടുത്തി എന്നാണു ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം ചാനല്‍ വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച് വിവരമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. രക്ഷപെട്ട ഇന്ത്യക്കാരന്‍ ഇത്തരത്തില്‍ ഒരു വിവരവും കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. ഇന്ത്യക്കാരെ വധിച്ചിട്ടില്ലെന്നും ഇന്ത്യാക്കാരെ ഐഎസ് തീവ്രവാദികള്‍ പലയിടങ്ങളിലേക്കും കൊണ്ടുപോയിരിക്കാനാണ് സാധ്യതയെന്നും ഇന്റലിജന്‍സ് ബ്യൂറോയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഐ എസ് തീവ്രവാദികള്‍ മലയാളി നഴ്‌സുമാരെ ആശുപത്രിയില്‍ നിന്ന് ഒഴിപ്പിച്ച് കൊണ്ട് പോയതിനു അടുത്ത ദിവസങ്ങളില്‍ തന്നെയാണ് 40 നിര്‍മ്മാണ തൊഴിലാളികളെയും തട്ടിക്കൊണ്ടു പോയത്.

Scroll To Top