Tuesday December 06, 2016
Latest Updates

ഐ.എസ്.എല്‍ : കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് കന്നി പോരാട്ടം

ഐ.എസ്.എല്‍ : കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് കന്നി പോരാട്ടം

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് കന്നി പോരാട്ടം. ഗുവാഹത്തിയിലാണ് മത്സരം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍ . മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ജെയിംസാണ് കേരളത്തിന്റെ ഗോള്‍ വല കാക്കുന്നത്. മൈക്കല്‍ ചോപ്ര, കനേഡിയന്‍ വംശജന്‍ ഇയാന്‍ ഹ്യൂം എന്നിവരിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ.

വിദേശ താരങ്ങളുടെ കൂട്ടത്തില്‍ ഒരു ഐറിഷ് താരവും കേരള ടീമിലുണ്ട്. ഒന്നിലധികം കേരള താരങ്ങളും ടീമില്‍ ഇടം നേടിയിട്ടുണ്ട്. സ്പാനിഷ് താരം ഡേവിഡ് കപ്‌ഡെവിയയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയുടെ തുറുപ്പ് ചീട്ട്.വൈകിട്ട് 7 ന് ഗുവഹാത്തിയിലെ ഇന്ദിരാ ഗാന്ധി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള അത്‌ലറ്റിക്കോ കൊല്‍ക്കത്ത മറുപടി ഇല്ലാത്ത മൂന്ന് ഗോളിന് മുംബൈയെ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനു ഏറെ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ കാണികള്‍ ആവേശത്തോടെയാണ് എതിരേറ്റത്.

 

Scroll To Top