Monday December 05, 2016
Latest Updates

ഐ എം എഫിന്റെ കാശ് വരുന്നു : അയര്‍ലണ്ടിന് 770 മില്ല്യണ്‍ യൂറോ ലഭിക്കും

ഐ എം എഫിന്റെ കാശ് വരുന്നു : അയര്‍ലണ്ടിന് 770 മില്ല്യണ്‍ യൂറോ ലഭിക്കും

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ കഴിഞ്ഞ ആറുമാസത്തെ വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്നതാണെന്ന് ഐ എം എഫ് . എന്ട കെന്നി സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ രാജ്യത്തെ വളര്‍ച്ചയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഉതകുമെന്ന് ഐ എം എഫ് പ്രത്യാശിച്ചു .

അയര്‍ലണ്ടിന്റെ പതിനൊന്നാമത് റിവ്യു പൂര്‍ത്തിയാക്കിയതായി ഐഎംഎഫിന്റെ എക്‌സിക്യുട്ടീവ് ബോര്‍ഡ് അറിയിച്ചു. 770 മില്ല്യണ്‍ യൂറോയാണ് അയര്‍ലണ്ടിന് ഐഎംഎഫിന്റെ പതിനൊന്നാം റിവ്യുവിലൂടെ നേടാന്‍ സാധിച്ചിരിക്കുന്നത്.

imf

ഏതാനം നാളുകള്‍ക്ക് ശേഷം…

 

സുരക്ഷാ സ്‌കീമിന്റെ ഭാഗമായി 21.43 ബില്ല്യണ്‍ യൂറോയാണ് റിവ്യു അയര്‍ലണ്ടിന് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ മറ്റൊരു 22.09 ബില്ല്യണ്‍ യൂറോയുടെ വാഗ്ദാനം കൂടി ഐഎംഎഫ് ഉറപ്പുനല്‍കുന്നു.

ഡിസംബറിനു മുന്‍പായി ഒരു റിവ്യൂ കൂടി നടത്താനാണ് ഐഎംഎഫ് തീരുമാനിച്ചിരിക്കുന്നത്. അയര്‍ലണ്ടിലെ സാമ്പത്തിക വളര്‍ച്ചയുടെ വേഗതക്കുറവും ഐഎംഎഫ് കണക്കിലെടുത്തിട്ടുണ്ട്.

വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സാമ്പത്തികരംഗത്ത് 0.4ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും 1.2 ശതമാനം നഷ്ടമാണ് ഓരോ വര്‍ഷവും സാമ്പത്തിക മേഖലയില്‍ ഉണ്ടാവുന്നത്.

2013ന്റെ രണ്ടാംപകുതിയോടെയെങ്കിലും ഇതിനൊരു മാറ്റം വരുമെന്നാണ് തൊഴില്‍ വര്‍ദ്ധന കൂടി ശ്രദ്ധയില്‍ പെടുത്തിയ ഐഎംഎഫ് പറഞ്ഞത്. ആദ്യത്തെ എട്ടുമാസത്തെ കണക്കുകളും 2013ലെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

6.8 ശതമാനത്തോളമുള്ള ജിഡിപി നഷ്ടമാണ് ഈവര്‍ഷത്തെ ബോണ്ട് ഹോള്‍ഡര്‍മാരുടെ അടവ് മാറ്റിനിര്‍ത്തിയാല്‍ കാണാന്‍ സാധിക്കുന്നത്.

പ്രൊഫിറ്റബിലിറ്റി കൃത്യമായി തിരിച്ചുകിട്ടിയത് മാത്രമാണ് ഐറിഷ് ബാങ്കുകള്‍ക്ക് ആശ്വാസത്തിനുള്ള വക നല്‍കുന്നത്. നോണ്‍ പെര്‍ഫോമിംഗ് ലോണുകളും നെഗറ്റീവായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Scroll To Top