Saturday December 10, 2016
Latest Updates

ഐസ് ലാന്‍ഡില്‍ വീണ്ടും അഗ്‌നിപര്‍വത സ്‌ഫോടന മുന്നറിയിപ്പ്

ഐസ് ലാന്‍ഡില്‍ വീണ്ടും അഗ്‌നിപര്‍വത സ്‌ഫോടന മുന്നറിയിപ്പ്

ഐസ്ലന്‍ഡ്: ഐസ്ലന്‍ഡില്‍ വീണ്ടും റെഡ് അലേര്‍ട്ട്. അഗ്‌നിപര്‍വത സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് റെഡ് കാറ്റഗറി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഐസ്ലന്‍ഡിലെ ബര്‍ദര്‍ബുംഗയ്ക്ക് സമീപമാണ് അഗ്‌നിപര്‍വത സ്‌ഫോടനത്തിന് സാധ്യതയെന്ന മുന്നറിയിപ്പ് ലഭിച്ചത്. ഐസ്ലന്‍ഡ് മെറ്റ് ഓഫീസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 

അഗ്‌നിപര്‍വത സ്‌ഫോടനമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഐസ്ലന്‍ഡില്‍ 5,000 വരെ ഉയരത്തിലുള്ള വ്യോമാപാതകള്‍ നേരത്തെ അടച്ചിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും സ്‌ഫോടനമുണ്ടാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥ കേന്ദ്രം നല്‍കിയത്. ഐസ്ലാന്‍ഡ് നാഷണല്‍ കമ്മീഷണറും സിവില്‍ പ്രൊട്ടക്ഷന്‍ വകുപ്പും എമര്‍ജന്‍സി മാനേജ്‌മെന്റും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ മാധ്യമങ്ങളിലൂടെയാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. 

ബര്‍ദര്‍ബുംഗയിലെ അഗ്‌നിപര്‍വതത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ലാവ പ്രവാഹം തുടങ്ങിയത്. കഴിഞ്ഞ പതിനെട്ട് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും രൂക്ഷമായ ലാവ പ്രവാഹമാണ് ഇതെന്ന് അധികൃതര്‍ പറഞ്ഞു. വീണ്ടും ലാവ പ്രവാഹം തുടങ്ങിയ സാഹചര്യത്തില്‍ ഐസ്ലന്‍ഡിലൂടെയുള്ള വ്യോമഗതാഗതം വീണ്ടും തടസപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top