Sunday December 11, 2016
Latest Updates

ഐസ് ബക്കറ്റ് ചലഞ്ച്: വെല്ലുവിളി ഏറ്റെടുത്ത് സിന്ധു ജോയി

ഐസ് ബക്കറ്റ് ചലഞ്ച്: വെല്ലുവിളി ഏറ്റെടുത്ത് സിന്ധു ജോയി

കൊച്ചി: ഐസ് ബക്കറ്റ് ചലഞ്ച് കേരളത്തിലും തരംഗമാകുന്നു. എസ്എഫ്‌ഐയുടെ മുന്‍ തീപ്പൊരി നേതാവ് സിന്ധു ജോയി ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്തു. ഐസ് വെള്ളം തലയില്‍ കമിഴ്ത്ത്തിയ സിന്ധു അതിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കൂടാതെ തന്റെ സുഹൃത്തുക്കളെ ചലഞ്ച് ചെയ്യാനും സിന്ധു മറന്നില്ല. മലയാളി ഹൌസ് എന്ന റിയാലിറ്റി ഷോയ്ക്ക് ശേഷം മാധ്യമങ്ങളില്‍ സജീവമല്ലാതിരുന്ന സിന്ധു ജോയി ഏറെക്കാലങ്ങള്‍ക്ക് ശേഷമാണ് ഐസ് ബക്കറ്റ് ചലഞ്ചുമായി മാധ്യമങ്ങളുടെ മുന്നിലെത്തിയത്.

സിന്ധുവിന് പിന്നാലെ നിരവധി പേര്‍ ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുക്കാന്‍ മുന്നോട്ട് വരുന്നുണ്ട്. കൊച്ചിയിലെ ഒരു സ്മഘം കോളജ് വിദ്യാര്‍ത്ഥികള്‍ ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് വീഡിയോ പോസ്റ്റ് ചെയ്തു. അമിറ്റ്രോഫിക്ക് ലാറ്ററല്‍ സ്‌കെലറോസിസ് രോഗത്തിനെതിരെ ബോധവല്‍ക്കരണത്തിനായാണ് ഐസ് ബക്കറ്റ് ചലഞ്ച് നടത്തുന്നത്.

Scroll To Top