Saturday December 10, 2016
Latest Updates

ഐസ് ബക്കറ്റ് ചലഞ്ചിന് ബദലായി ‘ ഹോട്ട് വാട്ടര്‍ ചലഞ്ച്’

ഐസ് ബക്കറ്റ് ചലഞ്ചിന് ബദലായി ‘ ഹോട്ട് വാട്ടര്‍  ചലഞ്ച്’

ഐസ് ബക്കറ്റ് ചലഞ്ച് ലോകമെങ്ങും തരംഗമായി മാറിയ ക്യാംപെയ്‌നാണ്. എന്നാല്‍ ഇപ്പോള്‍ ഐസ് ബക്കറ്റ് ചലഞ്ചിന് ബദലായി ഹോട്ട് വാട്ടര്‍  ചലഞ്ചുമായി ഒരു യുവാവ് രംഗത്ത്. അമേരിക്കക്കാരനായ ജസ്റ്റിന്‍ പാര്‍ക്കെ എന്ന യുവാവാണ് ഹോട്ട് വാട്ടര്‍ ചലഞ്ചിന് തുടക്കമിട്ടത്. ഇയാള്‍ ഒരു സോസ്പാനില്‍ നിന്ന് ചൂട് വെള്ളം തലയിലൂടെ ഒഴിക്കുന്നതിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന അസുഖത്തിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് ഐസ് വാട്ടര്‍ ചലഞ്ച് നടത്തിയതെങ്കിലും ഇയാള്‍ തലയില്‍ ചൂട് വെള്ളം ഒഴിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശം എന്തെന്ന് വ്യക്തമല്ല. 

ഇയാള്‍ ചൂട് വെള്ളം തലയില്‍ ഒഴിച്ച ശേഷം അതിന്റെ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. വീഡിയോ അപ്ലോഡ് ചെയ്ത് രണ്ടു ദിവസത്തിനകം 300000 പേര്‍ ഇയാളുടെ സാഹസികത കാണാന്‍ വീഡിയോ സന്ദര്‍ശിച്ചു. പ്രശസ്തിക്ക് വേണ്ടിയാണ് ഇയാള്‍ ഇത് ചെയ്യുന്നതെന്നാണ് സൂചന. ഏതായാലും ധൈര്യമുള്ളവര്‍ക്ക് ഹോട്ട് വാട്ടര്‍ ചലഞ്ച് ഏറ്റെടുക്കാം. 

Scroll To Top