Friday December 02, 2016
Latest Updates

ഐസ് ബക്കറ്റ് ചലഞ്ചിന് പിന്നാലെ പാവപ്പെട്ടവരെ സഹായിക്കാന്‍ ഇന്ത്യയില്‍ റൈസ് ബക്കറ്റ് ചലഞ്ച്

ഐസ് ബക്കറ്റ് ചലഞ്ചിന് പിന്നാലെ പാവപ്പെട്ടവരെ സഹായിക്കാന്‍ ഇന്ത്യയില്‍ റൈസ് ബക്കറ്റ് ചലഞ്ച്

ഹൈദരാബാദ്: ലോകമെങ്ങും തരംഗമായിക്കൊണ്ടിരിക്കുന്ന ഐസ് ബക്കറ്റ് ചലഞ്ചിന് ഇന്ത്യന്‍ പതിപ്പ്. റൈസ് ബക്കറ്റ് ചലഞ്ച് എന്നാണ് ഇന്ത്യന്‍ പതിപിന്റെ പേര്. ചലഞ്ച് ലഭിക്കുന്നവര്‍ ഒരു ബക്കറ്റ് അരിയോ ഭക്ഷണമോ പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതാണ് റൈസ് ബക്കറ്റ് ചലഞ്ച്. ഹൈദരാബാദുകാരിയായ മഞ്ചു ലതാ കലാനിധിയാണ് റൈസ് ബക്കറ്റ് ചലഞ്ച് ആവിഷ്‌കരിച്ചത്. അരി കൈമാറുന്ന ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ ഹഷ് റൈസ് ബക്കറ്റ് ചലഞ്ചില്‍ പോസ്റ്റ് ചെയ്യാം.വെല്ലുവിളി സ്വീകരിക്കാന്‍ മൂന്ന് പേരെ ടാഗ് ചെയ്യാം.

വെല്ലുവിളി ലഭിക്കുന്നവര്‍ ഒന്നുകില്‍ അരിയോ ഭക്ഷണമോ പാവപ്പെട്ടവര്‍ക്ക് നല്‍കുക അല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 200 രൂപയുടെ മരുന്ന് സംഭാവന ചെയ്യുക. ഇതാണ് മത്സരത്തിന്റെ നിബന്ധന. സോഷ്യല്‍ മീഡിയയില്‍ റൈസ് ബക്കറ്റ് ചലഞ്ചിന് നല്ല പ്രതികരണമാണെന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. റൈസ് ബക്കറ്റ് ചലഞ്ചിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അയ്യായിരത്തിലധികം ലൈക്കുകള്‍ ഇതിനകം ലഭിച്ചു. ഇന്ത്യക്ക് ഇന്ന് ആവശ്യം റൈസ് ബക്കറ്റ് ചലഞ്ചാണെന്ന് സംഘാടകര്‍ പറഞ്ഞു.

Scroll To Top