Saturday December 03, 2016
Latest Updates

ഐസ് ബക്കറ്റ് ചലഞ്ചിന് പിന്നിലെ രോഗവും പ്രതിരോധ മാര്‍ഗവും

ഐസ് ബക്കറ്റ് ചലഞ്ചിന് പിന്നിലെ രോഗവും പ്രതിരോധ മാര്‍ഗവും

ഐസ് ബക്കറ്റ് ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് (എ എല്‍ എസ്) എന്ന രോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഐസ് ബക്കറ്റ് ചലഞ്ച് നടത്തുന്നത്. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന പേരിലും അറിയപ്പെടുന്ന ഈ രോഗം പേശികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡീകോശങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്ന രോഗാവസ്ഥയാണ്. മസ്തിഷ്‌ക്കത്തിലേക്കും സുഷുമ്‌നാകണ്ഡത്തിലേയും പേശീചാലകനാഡീകോശങ്ങളെ ബാധിക്കുന്ന രോഗമാണിത്. മസ്തിഷ്‌കത്തില്‍ നിന്നും പേശികളിലേക്ക് നിര്‍ദ്ദേശങ്ങള്‍ എത്തിക്കുന്ന നാഡീകോശങ്ങളാണ് മോട്ടോര്‍ ന്യൂറോണുകള്‍

ഈ കോശങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്നതോ ബലക്ഷയം സംഭവിക്കുന്നതോ പേശികളുടെ ബലക്ഷയത്തിലേക്കും തുടര്‍ന്ന് ശരീരത്തിന്റെ ചലന ശേഷി നഷ്ടപ്പെടുന്നതിലെക്കും നയിക്കും. സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായി കണ്ടു വരുന്നത്. 40 വയസു കഴിഞ്ഞു മധ്യവയസിലേക്ക് പ്രവേശിക്കുന്നവരിലാണ് കൂടുതലായും രോഗം കണ്ടുവരുന്നത്. പ്രോഗ്രസ്സീവ് ബള്‍ബര്‍ പാഴ്‌സി, പ്രൈമറി ലാറ്റല്‍ സ്‌ക്ലീറോസിസ് എന്നീ രോഗങ്ങളും മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്നറിയപ്പെടുന്നു. അതായത് എ എല്‍ എസ് ഉള്‍പ്പെടെ ഒരു കൂട്ടം രോഗങ്ങളെ പൊതുവായി വിളിക്കുന്ന പേരാണ് മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്.

രോഗം തുടങ്ങി ആദ്യ ഘട്ടത്തില്‍ പേശികള്‍ക്ക് ബലക്ഷയം അനുഭവപ്പെടുകയും അവസാന ഘട്ടത്തില്‍ പൂര്‍ണ്ണ തളര്‍ച്ചയിലേക്ക് രോഗം വഷളാകുന്നതുമാണ് കണ്ടുവരുന്നത്. റിലുസോള്‍ (റിലുടെക്) എന്ന മരുന്നാണ് നിലവില്‍ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസിന് നല്‍കി വരുന്നത്. എന്നാല്‍ രോഗിക്ക് നേരിയ ആശ്വാസം നല്‍കുമെന്നല്ലാതെ ഈ മരുന്ന് പൂര്‍ണ്ണമായ രോഗശമനം നല്‍കില്ല. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസില്‍ നിന്ന് പൂര്‍ണ്ണ ശമനം നല്കുന്ന മരുന്ന് കണ്ടെത്തിയിട്ടില്ല.

 

 

Scroll To Top