Saturday December 10, 2016
Latest Updates

ഐസിസ് ഭീഷണി അതീവ ഗൗരവമുള്ളതെന്ന് ഐറിഷ് വിദേശകാര്യ മന്ത്രി 

ഐസിസ് ഭീഷണി അതീവ ഗൗരവമുള്ളതെന്ന് ഐറിഷ് വിദേശകാര്യ മന്ത്രി 

ഡബ്ലിന്‍: ഐസിസ് തീവ്രവാദികള്‍ അയര്‍ലണ്ടിനും ഭീഷണിയാകുന്നു. അയര്‍ലണ്ടില്‍ നിന്ന് 30 പേരെങ്കിലും ഐസിസ് ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് ഇറാഖിലും സിറിയയിലും പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത് ഗൌരവമേറിയ ഭീഷണിയാണെന്ന് ഐറിഷ് വിദേശകാര്യ മന്ത്രി ചാര്‍ളി ഫ്‌ലനാഗന്‍ പറഞ്ഞു. അയര്‍ലണ്ടിലെ ഐസിസ് ഭീഷണിയെക്കുറിച്ച് ഐറിഷ് വോയിസിനോട് സംസാരിക്കുകയായിരുന്നു മന്ത്രി. അയര്‍ലണ്ടില്‍ നിന്ന് നിരവധി യുവാക്കള്‍ ഇസ്ലാമിക തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായും മന്ത്രി പറഞ്ഞു.

ഐറിഷ് ജിഹാദികള്‍ ഐസിസിന് വേണ്ടി ഇറാഖിലും സിറിയയിലും പോരാടുന്നു. ഈജിപ്റ്റിലും മറ്റ് വിദേശ രാജ്യങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കിടയിലും അയര്‍ലണ്ടുകാര്‍ ഉള്‍പ്പെട്ടതായി മന്ത്രി പറഞ്ഞു. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഗാര്‍ഡയും മിലിട്ടറി ഇന്റലിജന്‍സ് വിഭാഗവും അയര്‍ലണ്ടില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഐറിഷ് വംശജരെന്നു സ്വയം പരിചയപ്പെടുത്തിയ ചെറുപ്പക്കാര്‍ ഓണ്‍ലൈനില്‍ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നതിനായുള്ള സന്ദേശങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്. 

പകുതി ഐറിഷ് പകുതി അള്‍ജീരിയന്‍ എന്ന് വിശേഷിപ്പിച്ച ഒരു യുവാവ് സൗജന്യ ഭക്ഷണവും ആയുധങ്ങളും വാഗ്ദാനം ചെയ്ത് തീവ്രവാദത്തിലേക്ക് ഐറിഷ് യുവാക്കളെ ക്ഷണിക്കുന്നു. ജിഹാദില്‍ പങ്കെടുക്കേണ്ടത് മുസ്ലീം യുവാക്കളുടെ ഉത്തരവാദിത്വമാണെന്നും ഇയാള്‍ പറയുന്നു. 

Scroll To Top