Wednesday December 07, 2016
Latest Updates

ഐസിസ് തീവ്രവാദികള്‍ 250 സിറിയന്‍ സൈനികരെ കൂട്ടക്കൊല ചെയ്തു; വീഡിയോ യൂട്യൂബില്‍

ഐസിസ് തീവ്രവാദികള്‍ 250 സിറിയന്‍ സൈനികരെ കൂട്ടക്കൊല ചെയ്തു; വീഡിയോ യൂട്യൂബില്‍

ബാഗ്ദാദ്: ഐസിസ് തീവ്രവാദികളുടെ കൂട്ടക്കുരുതിയുടെ ദൃശ്യങ്ങള്‍ വീണ്ടും ഇന്റര്‍നെറ്റില്‍. 250 ഓളം സിറിയന്‍ സൈനികരെ ഒരുമിച്ച് കൂട്ടക്കൊല ചെയ്യുന്നതിന്റെ വീഡിയോ ആണ് ഐസിസ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. തലയ്ക്ക് പിന്നില്‍ കൈകള്‍ പിടിച്ച് മരുഭൂമിയിലൂടെ നടന്ന പോകുന്ന സൈനികരുടെ ദൃശ്യങ്ങളിലാണ് വീഡിയോ തുടങ്ങുന്നത്. വീഡിയോയില്‍ കാണുന്ന 250 ല്‍ അധികം സിറിയന്‍ സൈനികരേയും കൂട്ടക്കൊല ചെയ്തതായി ഐസിസ് സ്ഥിരീകരിച്ചു. 

കഴിഞ്ഞ ദിവസമാണ് ഈ കൊടും ക്രൂരതയുടെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ ഐ.എസ് ഭീകരര്‍ പുറത്തുവിട്ടത്. റക് ബയില്‍ നിന്നു പിടികൂടിയ 250 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയെന്നാണ് പുറത്തുവന്ന വീഡിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സൈനികരുടെ മൃതദേഹങ്ങള്‍ കൂടിക്കിടക്കുന്നതും നഗ്‌നപാദരായി അടിവസ്ത്രത്തോടെ മരുഭൂമിയിലൂടെ നടക്കുന്ന സൈനീകരും വീഡിയോയില്‍ വ്യക്തമാണ്. സിറിയയില്‍  ഐസിസ്കേന്ദ്രങ്ങളില്‍ യു.എസ് വ്യോമാക്രമണത്തിന് ഒരുങ്ങവേയാണ് ഈ വീഡിയോ പുറത്തുവന്നത്.

റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ച ഒരു ഐസിസ് തീവ്രവാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ യഥാര്‍ത്ഥമാണെന്നും ഇയാള്‍ സ്ഥിരീകരിച്ചു. അതേസമയം വീഡിയോയുടെ ആധികാരികത സംബന്ധിച്ച് ഒരു സ്വതന്ത്ര സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. സിറിയന്‍ സൈനികരെ കൊലപ്പെടുത്തിയതായി ഐസിസിന്റെതായി ഓണ്‍ലൈനില്‍ പ്രചരിക്കുന്ന സന്ദേശങ്ങളും സ്ഥിരീകരിക്കുന്നു. നൂറു കണക്കിന് ഐസിസ് അനുഭാവികള്‍ ഈ സന്ദേശം റീട്വീറ്റ് ചെയ്യുന്നുണ്ട്. 

റാക്വ എയര്‍ ബെയ്‌സില്‍ നിന്ന് പിടിച്ച് കൊണ്ടുപോയ സൈനികരെയാണ് കൂട്ടക്കൊല ചെയ്തതെന്ന് മനുഷ്യാവകാശ സംഘടന പ്രവര്‍ത്തകര്‍ പറയുന്നു. മരുഭൂമിയിലൂടെ തീവ്രവാദികള്‍ നടത്തിക്കൊണ്ടു പോയ സൈനികര്‍ മണലാരണ്യത്തില്‍ മരിച്ച് കിടക്കുന്ന ദൃശ്യങ്ങളിലാണ് വീഡിയോ അവസാനിക്കുന്നത്.

Scroll To Top