Saturday December 10, 2016
Latest Updates

ഐസിസ് ചാവേറുകളായി കുട്ടികളെ ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്രസഭ

ഐസിസ് ചാവേറുകളായി കുട്ടികളെ ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്രസഭ

വാഷിങ്ങ്ടന്‍: സുന്നി തീവ്രവാദി സംഘടനയായ ഐസിസില്‍ ചാവേറുകളായി കുട്ടികളും പ്രവര്‍ത്തിക്കുന്നതായി ഐക്യരാഷ്ട്ര സംഘടന. 13 വയസുള്ള കുട്ടികളെയാണ് ഇസിസ് ചാവേറുകളായി നിയമിക്കുന്നത്. ആളുകളെ തട്ടിക്കൊണ്ടു പോകുന്നതും സ്‌ഫോടനങ്ങള്‍ നടത്തുന്നതും കുട്ടികളെ ഉപയോഗിച്ചാണെന്ന് ഐക്യരാഷ്ട്ര സഭ വെളിപ്പെടുത്തി.

ഈ വര്‍ഷം ഇറാഖില്‍ ഐഎസ്‌ഐഎസിന്റെ ആക്രമണം തുടങ്ങിയ ശേഷം ഏകദേശം 700 ഓളം കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടികളെ ചാവേറുകളാക്കിയുള്ള ആക്രമണങ്ങളിലാണ് ഇത്രയും കുട്ടികള്‍ കൊല്ലപ്പെട്ടതെന്നാണ് ഐക്യരാഷ്ട്രയുടെ വെളിപ്പെടുത്തല്‍. ഇറാഖിലും വടക്കന്‍ സിറിയയിലുമാണ് പ്രധാനമായും കുട്ടി ചാവേറുകളെ മുന്‍നിര്‍ത്തിയുള്ള ആക്രമണങ്ങള്‍ നടത്തുന്നത്.
അതേസമയം ഐസിസ് ഭീകരന്മാരെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കയും അറബ് ലീഗും തീരുമാനിച്ചു. ഇറാഖിലും സിറിയയിലും ഈ ആഴ്ച തന്നെ ഐസിസ് തീവ്രവാദികള്‍ക്കെതിരെ ആക്രമണം നടത്തുമെന്ന് അമേരിക്ക അറിയിച്ചു. ഐസിസ് ഭീകരവാദികളെ രാഷ്ട്രീയമായും സൈനികമായും നേരിടാന്‍ തീരുമാനിച്ചതായി അറബ് ലീഗും അറിയിച്ചു.

Scroll To Top