Saturday December 10, 2016
Latest Updates

ഐസിസി റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി

ഐസിസി റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി

ദുബായ്: ലോകകപ്പിന് ശേഷമുള്ള ഏറ്റവും പുതിയ ഐസിസി റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയക്ക് 122 പോയിന്റും ഇന്ത്യക്ക് 116 പോയിന്റുമാണുള്ളത്.

ദക്ഷിണാഫ്രിക്ക (112) മൂന്നാം സ്ഥാനത്തും ശ്രീലങ്ക (108) നാലാം സ്ഥാനത്തുമാണ് ഉളളത്. ലോകകപ്പ് റണ്ണറപ്പുകളായ ന്യൂസിലന്‍ഡിന് (107) അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി  വന്നു. ഇംഗ്ലണ്ട് (101), പാക്കിസ്ഥാന്‍ (95), വെസ്റ്റിന്‍ഡീസ് (92), ബംഗ്ലാദേശ് (76), സിംബാബ്‌വെ (50), അയര്‍ലണ്ട് (44), അഫ്ഗാനിസ്ഥാന്‍ (38) എന്നീ ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

അതേസമയം ഏകദിനത്തിലെ ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ശിഖര്‍ ധവാന്‍ മുന്നേറ്റം കാഴ്ച്ചവെച്ചു. ഏറ്റവും പുതിയ റാങ്കിംഗില്‍ ആറാം സ്ഥാനത്താണ് ധവാന്‍. വിരാട് കോഹ്ലി നാലാം സ്ഥാനം നിലനിര്‍ത്തി. ധോണി എട്ടാം സ്ഥാനത്തും രോഹിത്ത് 12ാം സ്ഥാനത്തുമാണ്.

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡി വില്ല്യേഴ്‌സ ആണ് ഒന്നാം സ്ഥാനത്ത്. ഏകദിനത്തില്‍ നിന്നും വിരമിച്ച സംഗക്കാര രണ്ടാം സ്ഥാനത്തും ഹാഷിം അംല മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കാര്‍ക്കും ആദ്യ പത്തില്‍ ഇടംപിടിക്കാനായില്ല. പതിനൊന്നാം സ്ഥാനത്തുള്ള മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നില്‍. രവിചന്ദ്രന്‍ അശ്വിന്‍ പതിനാലാം സ്ഥാനത്തും ഉമേഷ് യാദവ് 18ം സ്ഥാനത്തുമാണ്.

Scroll To Top