Friday December 09, 2016
Latest Updates

ഐസിസില്‍ ചേരാന്‍ പലായനം ചെയ്ത ബ്രിട്ടിഷ് കുടുംബത്തെ പിടികൂടിയെന്ന് തുര്‍ക്കി 

ഐസിസില്‍ ചേരാന്‍ പലായനം ചെയ്ത ബ്രിട്ടിഷ് കുടുംബത്തെ പിടികൂടിയെന്ന് തുര്‍ക്കി 

അങ്കാറ :സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന പിഞ്ചുകുട്ടികളടങ്ങിയ ബ്രിട്ടീഷ് കുടുംബം തുര്‍ക്കിയില്‍ വച്ച് പോലീസ് പിടിയില്‍.
ആസിഫ് മാലിക്, ഭാര്യ സാറ കിരണ്‍, നാലു കുട്ടികള്‍ എന്നിവരടങ്ങുന്ന കുടുംബമാണ് തുര്‍ക്കിയിലെ അങ്കാറയില്‍ വച്ച് പോലീസ് പിടിയിലായത്. ഒന്നു മുതല്‍ ഏഴുവയസു വരെ പ്രായമുള്ളവരാണ് കുട്ടികള്‍. മാലിക് ഇംഗ്ലണ്ടില്‍ നിന്നും ഐസിസില്‍ ചേരുന്നതിനായി സിറിയയിലേക്ക് സഞ്ചരിക്കുന്നുവെന്ന് ബ്രിട്ടീഷ് അധികാരികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് തുര്‍ക്കി പോലീസ് വക്താവ് അറിയിച്ചു.
മാലിക്ക് ഐസിസില്‍ ചേരാനാണ് പോയത് എന്നതിന് കൃത്യമായ തെളിവുകള്‍ ഇല്ലെങ്കിലും, ഇയാള്‍ കുട്ടികളെയും കൂട്ടി ഇസ്ലാമിക് സ്റ്റേറ്റ്
അധീനതയിലുള്ള സിറിയന്‍ ഭാഗങ്ങളിലേക്ക് കടക്കുവാന്‍ ശ്രമിക്കുകയായിരുന്നുവെന്ന കാര്യം വ്യക്തമായതായി ബ്രിട്ടീഷ് അധികൃതര്‍ പറഞ്ഞു.
മേഖലയിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് ഭാഗത്തേക്ക് ആളുകളുടെ സഞ്ചാരം തടയുന്നതിനായി ബ്രിട്ടണ്‍ നല്‍കി വരുന്ന സഹായത്തെ തുര്‍ക്കി സര്‍ക്കാര്‍
അനുമോദിച്ചു.

Scroll To Top