Saturday December 03, 2016
Latest Updates

ഐസിസിന്റെ വേരുകള്‍ കേരളത്തിലും; ഐസിസില്‍ പാലക്കാട് സ്വദേശിയും

ഐസിസിന്റെ വേരുകള്‍ കേരളത്തിലും; ഐസിസില്‍ പാലക്കാട് സ്വദേശിയും

ന്യൂഡല്‍ഹി: ഇറാഖിലെ തീവ്രവാദ സംഘടനയായ ഐസിസില്‍ മലയാളികളുമെന്ന് സ്ഥിരീകരണം. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയായ റോ ആണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം ഇത് സംബന്ധിച്ച വിവരം കൈമാറിയെന്നാണ് സൂചന. ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മലയാളിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും യുവാകള്‍ ഐസിസില്‍ ചേര്‍ന്നതായി വിവരമുണ്ടായിരുന്നു എന്നാല്‍. ഇത് ആദ്യമാണ് മലയാളികളുടെ ഐസിസ് ബന്ധത്തെക്കുറിച്ച് സ്ഥിരീകരണം വരുന്നത്. വടക്കേന്ത്യന്‍ യുവാക്കളുടെ ഐസിസ് ബന്ധത്തെക്കുറിച്ച് നേരത്തെ ആഭ്യന്തര സുരക്ഷാ വിഭാഗത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ജമ്മുകാശ്മീരില്‍ പൊതുവേദിയില്‍ ഐസിസ് പതാക ഉയര്‍ന്നതും കേന്ദ്രം ആശങ്കയോടെയാണ് കാണുന്നത്. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നു.

അല്‍ ഖൊയ്ദ കഴിഞ്ഞാല്‍ ലോകത്തിന് ഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന തീവ്രവാദ സംഘടനയാണ് ഐസിസ്. അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ ഐസിസ് ഭീഷണി ഗൌരവമായി കണക്കിലെടുത്ത് സൈനിക നടപടി ശക്തമാക്കിയിയതിനിടെയാണ് ഐസിസിന്റെ വേരുകള്‍ കേരളം വരെ വ്യാപിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വരുന്നത്

Scroll To Top