Tuesday December 06, 2016
Latest Updates

ഐസിസിനെതിരെ ആക്രമിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ ഇറാന്‍ 

ഐസിസിനെതിരെ ആക്രമിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ ഇറാന്‍ 

ടെഹ്‌റാന്‍: ഐസിസ് ഭീകരരെ ആക്രമിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ ഇറാന്‍. അമേരിക്കന്‍ നീക്കത്തിനെതിരെ ഇറാന്റെ പരമോന്നത നേതാവ് അയ്തുള്ള ഖൊമേനി രംഗത്ത് വന്നു. അമേരിക്കയുടെ കൈകള്‍  ശുദ്ധമല്ലെന്നും ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തില്‍ ഇറാന്‍ സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാഖില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കാന്‍ പാരീസില്‍ ഇന്നലെ ചേര്‍ന്ന വിവിധ രാഷ്ട്രങ്ങളുടെ കൂടിയാലോചന യോഗത്തില്‍ നിന്ന് ഇറാന്‍ വിട്ടുനിന്ന്. അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തുന്ന കൂടിയാലോചന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അയ്തുള്ള ഖൊമേനി അമേരിക്കയെ നേരിട്ട് അറിയിക്കുകയായിരുന്നു. 

ഇറാഖിലെയും സിറിയയിലെയും വ്യോമാക്രമണത്തിന് ജെറ്റ് വിമാനങ്ങള്‍ വിട്ടുകൊടുത്ത് ഫ്രാന്‍സും അമേരിക്കയുടെ സഖ്യത്തില്‍ ചേര്‍ന്നിരുന്നു. അതിനിടയിലാണ് കൂടുതല്‍ രാഷ്ട്രങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ഇറാന്‍ അമേരിക്കയ്‌ക്കെതിരെ ശക്തമായ നിലപാടുമായി രംഗത്ത് വന്നത്. അമേരിക്കന്‍ പത്രപ്രവര്‍ത്തകരുടെ കൊലപാതകത്തിന് ശേഷമാണ് ഒബാമ ഐസിസിനെ തുടച്ച് നീക്കുമെന്ന് പ്രഖ്യാപിച്ചത് . ഇതോടെ പോരാട്ടത്തിനു കൂടുതല്‍ രാഷ്ട്രങ്ങളില്‍ നിന്ന് പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങളും അമേരിക്ക തുടങ്ങി. 

ബാഗ്ദാദിലെ ഇറാന്‍ എംബസിയില്‍ നേരിട്ട് എത്തിയാണ് അമേരിക്ക ഇറാന്റെ പിന്തുണ തേടിയത്. എംബസി ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്‌തെങ്കിലും അയ്തുള്ളഖൊമേനി നേരിട്ട് ഇടപെട്ടു അമേരിക്കന്‍ നീക്കം തടയുകയായിരുന്നു. അമേരിക്കയുടെ കൈകളും ചോര പുരണ്ടതാണ് അതുകൊണ്ട് തന്നെ ഐസിസിനെതോരായ പോരാട്ടത്തില്‍ അവരുമായി സഹകരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഖൊമേനി പറഞ്ഞു. 

Scroll To Top