Thursday December 08, 2016
Latest Updates

ഐസിടി മേഖലയില്‍ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് വന്‍ പദ്ധതികള്‍,കുടിയേറ്റക്കാര്‍ക്കും ജോലിയില്‍ മുന്‍ഗണന

ഐസിടി മേഖലയില്‍ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് വന്‍ പദ്ധതികള്‍,കുടിയേറ്റക്കാര്‍ക്കും ജോലിയില്‍ മുന്‍ഗണന

ഡബ്ലിന്‍: തൊഴിലവസരം വര്‍ദ്ധിപ്പിക്കുന്നതിന്‍െ്‌റ ഭാഗമായി സര്‍ക്കാര്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും ഐസിറ്റി പ്രൊഫണലുകള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് വര്‍ദ്ധിപ്പിക്കാനുമുള്ള പദ്ധതികള്‍ ഒരുക്കുന്നു.

2018 ഓടെ ഐസിടി(ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി ) മേഖലയില്‍ 44,500 തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കുകയാണ് ഉദ്ദേശം. ഇതിന്‍െ്‌റ ഭാഗമായിട്ടുള്ള 2014 ഐസിടി ആക്ഷന്‍ പ്ലാന്‍ ഇന്നലെ തൊഴില്‍മന്ത്രി റിച്ചഡ് ബ്രട്ടണും വിദ്യാഭ്യാസമന്ത്രി റൗറി ക്വിന്നും ചേര്‍ന്ന് ഇന്നലെ പുറത്തുവിട്ടു.

അടുത്ത നാലു വര്‍ഷത്തിനിടയില്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഇറങ്ങുന്നവരെ ഉദ്ദേശിച്ച് സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ മൂന്ന് പാദങ്ങളിലായി പൂര്‍ണ്ണമാക്കുക എന്ന ലക്ഷ്യത്തില്‍ 2014 മുതല്‍ ഐസിടി അണ്ടര്‍ ഗ്രാജുവേറ്റുകളില്‍ 1,250 പേര്‍ക്ക് അവസരം നല്‍കും. നിലവില്‍ ഈ ജോലികളില്‍ 60 ശതമാനം പേര്‍ മാത്രമാണ് അയര്‍ലണ്ടുകാര്‍.

ഐറിഷ് ഐസിടി ജോലിക്കാരുടെ അഭാവം വ്യാപകമായി കാണപ്പെടുന്നുണ്ടെന്ന് പേ പാല്‍ പോലെയുള്ള സാങ്കേതിക രംഗത്തെ പ്രമുഖര്‍ പറയുന്നു. തൊഴില്‍ അവസരത്തിന്‍െ്‌റ ലഭ്യത അനുസരിച്ച് കൂടുതല്‍ വിദഗ്ദ്ധരെ ആവശ്യമുണ്ടെന്നും അതിനായുള്ള നടപടികളാണ് നടന്നു വരുന്നതെന്നും ബര്‍ട്ടന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴും വിദേശികളെ കൂടുതലായി ആശ്രയിക്കേണ്ടി വരികയാണ്. തൊഴിലവസരങ്ങള്‍ നികത്തുന്നതിനായി വര്‍ഷംതോറും 2,000 വര്‍ക്ക് പെര്‍മിറ്റുകള്‍ കൂടി അധികമായി അനുവദിക്കേണ്ട സ്ഥിതിയുണ്ട്.

അടുത്തകാലത്തായി അയര്‍ലണ്ടിലെ കുടിയേറ്റക്കാരെയും യൂറോപ്യന്‍മാരെയുമാണ് വ്യാപകമായി പരിഗണിക്കുന്നത്. അയര്‍ലണ്ടിലേക്ക് പരിഗണിക്കാനായി രാജ്യത്തിന് പുറത്ത് വലിയ കരിയര്‍ ഫെയറുകളം സംഘടിപ്പിക്കുന്നുന്നതിനും ഉദ്ദേശ്യമുണ്ട്.

Scroll To Top