Sunday December 04, 2016
Latest Updates

ഐശ്വര്യത്തിന്റെ നിറദീപങ്ങളൊരുക്കി ഡബ്ലിന്‍ നഗരം ദീപാവലി ആഘോഷിച്ചു

ഡബ്ലിന്‍ : ഐ ശ്വര്യത്തിന്റെ നിറദീപങ്ങള്‍ ഒരുക്കി അയര്‍ലണ്ടിലെ ഇന്ത്യക്കാരും ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചു.

വെളിച്ചവും വര്‍ണ്ണങ്ങളും നിറഞ്ഞ മനസുകളും ഡബ്ലിനിലെ ക്രോര്‍ക്ക് പാര്‍ക്കിനെ ആനന്ദ സാഗരത്തില്‍ ആറാടിച്ച സായാഹ്നമായിരുന്നു ഇന്നലെ .അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാല് മണിയോടെ ക്രോര്‍ക്ക് പാര്‍ക്കിലേയ്ക്ക് ഒഴുകിയെത്തിയത്.
അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഏറ്റവും വലിയ സംഗമമാവും ദീപാവലി മഹോത്സവമെന്ന സംഘാടകരുടെ അവകാശവാദം അക്ഷരം പ്രതി ശരിയാകുന്ന കാഴ്ചയാണ് ഇന്നലെ ക്രോര്‍ക്ക് പാര്‍ക്കില്‍ കണ്ടത് .

ഇന്ത്യയുടെ പരമ്പരാഗത ആഘോഷമായ ദീപാവലിയെ ഇന്ത്യന്‍ വിഭവങ്ങള്‍ ഒരുക്കിയും വിവിധതരം മേളകളും കള്‍ച്ചറല്‍ പരിപാടികള്‍ സംഘടിപ്പിച്ചും അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവമാക്കിയെന്നതില്‍ യൂണിത്താസിന് അഭിമാനിക്കാം.

ഇത്തവണത്തെ ദീപാവലി ഇവന്റില്‍ മുഖ്യ ശ്രദ്ധാകേന്ദ്രമായിരുന്ന ‘അയര്‍ലണ്ട് കാ ടാലന്റ്’ എന്ന ടാലന്റ് ഷോയില്‍ മൂന്നു വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്തെത്തി അയര്‍ലണ്ടിലെ മലയാളി പ്രതിഭകള്‍ മേളയുടെ പ്രധാന ശ്രദ്ധാകേന്ദ്രമായി. 1മുതല്‍ 10വയസ്സുവരെയുള്ള വി ഭാഗത്തില്‍ ശ്രേയ സുധീറും , 10മുതല്‍ 17 വരെ ഉള്ളവര്‍ രണ്ടാം വിഭാഗത്തില്‍ ദിയ ലിങ്ക്വിന്‍സ്റ്റാറും , 17നു മുകളില്‍ പ്രായമുള്ളവരുടെ മൂന്നാം വിഭാഗത്തില്‍ സുജിത് ഗിരിജ, വിഷ്ണു എം പി എന്നിവര്‍ അടങ്ങിയ ടീമുമാണ് വിജയം കൊയ്തത്.

സാമൂഹ്യ ക്ഷേമ മന്ത്രി ജോണ്‍ ബര്‍ട്ടന്‍ ,ഫിംഗല്‍ മേയര്‍ കീരന്‍ ഡെന്നിസന്‍ ,ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലോകേഷ് എന്നിവര്‍ മുഖ്യാഥിതികളായി പങ്കെടുത്തു.like-and-share

Scroll To Top