Sunday December 11, 2016
Latest Updates

ഐവിഎഫ് ചികിത്സയ്ക്ക് ഐറിഷ് ദമ്പതികള്‍ ചെക്ക് റിപബ്ലിക്കിലേക്ക് പറക്കുന്നു

ഐവിഎഫ് ചികിത്സയ്ക്ക് ഐറിഷ് ദമ്പതികള്‍ ചെക്ക് റിപബ്ലിക്കിലേക്ക് പറക്കുന്നു

ഡബ്ലിന്‍: ഗര്‍ഭ ധാരണത്തിനുള്ള ഐവിഎഫ് ചികിത്സ തേടി ഐറിഷ് ദമ്പതികള്‍ വിദേശത്തേക്ക് പറക്കുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. കുറഞ്ഞ ചെലവിലുള്ള ചികിത്സ തേടിയാണ് ഐറിഷ് ദമ്പതികള്‍ അന്യ നാട്ടിലേക്ക് വിമാനം കയറുന്നത്. അയര്‍ലണ്ടില്‍ നിന്നുള്ളവര്‍ ഐവിഎഫ് ചികിത്സ തേടി പ്രധാനമായും ചെക്ക് റിപബ്ലിക്കിലേക്കാണ് പോകുന്നത്. വാട്ട്ക്ലിനിക് ഡോട്ട് കോം എന്നാ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം അയര്‍ലണ്ടില്‍ നിന്ന് ചെക്ക് റിപബ്ലിക്കില്‍ ഐവിഎഫ് ചികിത്സയെക്കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണത്തില്‍ 463% വര്‍ദ്ധന ഉണ്ടായി. 

അയര്‍ലണ്ടില്‍ ഐവിഎഫ് ചികിത്സയ്ക്ക് ചെലവാകുന്നതിന്റെ പകുതി തുക മാത്രമേ ചെക്ക് റിപബ്ലിക്കില്‍ ആകൂ. ഇതാണ് ഐറിഷ് ദമ്പതികളെ ചെക്ക് റിപബ്ലിക്കിലേക്ക് വിമാനം കയറാന്‍ പ്രേരിപ്പിക്കുന്ന ഘടകം. അയര്‍ലണ്ടില്‍ ഒരു തവണ ഐവിഎഫ് ചികിത്സ ചെയ്യുന്നതിന് 4,662 യൂറോ ചെലവാകുമ്പോള്‍ ചെക്ക് റിപബ്ലിക്കില്‍ 2,651 യൂറോ ചെലവാക്കിയാല്‍ മതി. ചെക്ക് റിപബ്ലിക്ക് കഴിഞ്ഞാല്‍ സ്‌പെയിനിലെക്കും നിരവധി ആളുകള് ഐവിഎഫ് ചികിത്സ തേടി പോകുന്നുണ്ട്. സ്‌പെയിനിലെ ഐവിഎഫ് ക്ലിനിക്കുകളില്‍ ഐവിഎഫ് ചികിത്സ തേടി വിളിക്കുന്ന ഐറിഷ് ദമ്പതികളുടെ എണ്ണം 238 ശതമാനം വര്‍ദ്ധിച്ചു. 

മൊത്തത്തില്‍ വിദേശ രാജ്യങ്ങളില്‍ ചികിത്സ തേടുന്ന ഐറിഷ് ദമ്പതികളുടെ എണ്ണം 59 ശതമാനം വര്‍ദ്ധിച്ചു. കുറഞ്ഞ ചെലവില്‍ ചികിത്സ ചെയ്യാം എന്നതിന് പുറമേ അയര്‍ലണ്ടില്‍ ലഭ്യമല്ലാത്ത ആധുനിക ചികിത്സാ സൌകര്യങ്ങള്‍ മാറ്റ് രാജ്യങ്ങളില്‍ ലഭ്യമാണ് എന്നതും ദമ്പതികളെ വിദേശത്തെക്ക് ചികിത്സ തേടി പോകാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. അണ്ഡദാനത്തെക്കറിച്ചുള്ള അന്വേഷണങ്ങള്‍ 188% വര്‍ദ്ധിച്ചപ്പോള്‍ വന്ധ്യതാ ചികിത്സ തേടി ചെക്ക് റിബ്ലിക്കില്‍ എത്തുന്നവരുടെ എണ്ണം നാലിരട്ടി വര്‍ദ്ധിച്ചു.

Scroll To Top