Friday December 02, 2016
Latest Updates

ഐറീഷ് ഗാര്‍ഡ ഫോഴ്‌സിനെ നവീകരിക്കുന്നതിനായി മില്യനുകളുടെ പദ്ധതി

ഐറീഷ് ഗാര്‍ഡ ഫോഴ്‌സിനെ നവീകരിക്കുന്നതിനായി മില്യനുകളുടെ പദ്ധതി

ഡബ്ലിന്‍:അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗാര്‍ഡ ഫോഴ്‌സിനെ നവീകരിക്കുന്നതിനായി മില്ല്യണുകളുടെ പദ്ധതി നടപ്പാക്കുമെന്ന് ഗാര്‍ഡ കമ്മീഷണര്‍ നോയ്‌റിന്‍ ഒ സള്ളിവന്‍. കുറ്റകൃത്യങ്ങള്‍ക്കെതിരെ കൂടുതല്‍ കാര്യക്ഷമമായി പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് 200 മില്ല്യണ്‍ യൂറോ ചെലവഴിച്ച് ഐടി അടക്കമുള്ള മേഖലകള്‍ നവീകരിക്കുന്നത്.

സിസിടിവി, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നീഷന്‍, മൊബൈലുകളില്‍ തത്സമയ വിവരങ്ങള്‍ അറിയുക തുടങ്ങി നൂതന സാങ്കേതിക വിദ്യകള്‍ ഗാര്‍ഡയെ കൂടുതല്‍ കൃത്യതയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. സൈബര്‍ ക്രൈം, ലൈംഗിക കുറ്റകൃത്യങ്ങള്‍, തീവ്രവാദി ആക്രമണം എന്നിവയെയെല്ലാം നേരിടാന്‍ കുറ്റമറ്റ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.

21ാം നൂറ്റാണ്ടിന് ഉതകുന്ന രീതിയില്‍ ഗാര്‍ഡയെ നവീകരിക്കുകയും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും, ഗാര്‍ഡയെപ്പറ്റി അഭിമാനം കൊള്ളാന്‍ ഓരോ പൗരനും കഴിയണമെന്നും ഗാര്‍ഡ കമ്മീഷണര്‍ പറഞ്ഞു.

Scroll To Top