Friday December 09, 2016
Latest Updates

ഐറിസ് ഫിലിം സൊസൈറ്റിയുടെ ജനറല്‍ ബോഡി ഞായറാഴ്ച

ഐറിസ് ഫിലിം സൊസൈറ്റിയുടെ ജനറല്‍ ബോഡി ഞായറാഴ്ച

ഡബ്ലിന്‍: ഐറിസ് ഫിലിം സൊസൈറ്റിയുടെ ജനറല്‍ ബോഡി യോഗം ഡിസംബര്‍ 15 ഞായറാഴ്ച വൈകിട്ട് 6 ന് ലൂക്കനിലെ കേരള ഹൗസ് ആസ്ഥാനമായ ബാലിയോഗന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടും. ഐറിസ് ഫിലിം സൊസൈറ്റിയെ സ്‌നേഹിക്കുന്ന ഏവരേയും സ്വാഗതം ചെയ്യുന്നതായി കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു

അയര്‍ലണ്ടിലെ മലയാളി സിനിമാ കൂട്ടായ്മയായ ഐറിസ് ഫിലിം സൊസൈറ്റി കഴിഞ്ഞ വര്‍ഷങ്ങളില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചിരുന്നു .കഴിഞ്ഞ വര്‍ഷം കുട്ടികള്‍ക്കായി സംഘടിപ്പിച്ച അഭിനയ കളരി ഏറെ ശ്രദ്ധേയമായിരുന്നു .

കെ അജിത് സംവിധാനം ചെയ്ത ഹൈഡ് ആന്‍ഡ് സീക്ക് ,സന്തോഷ് ജോസഫ് സംവിധാനം ചെയ്ത ജനാലയക്കരികിലെ പെണ്‍കുട്ടി എന്നി ഹൃസ്വ സിനിമകള്‍ ഈ അഭിനയ കളരിയുടെ ഭാഗമായി രൂപപ്പെടുത്തിയിരുന്നു.മുതിര്‍ന്നവര്‍ക്കായും നിരവധി പരിപാടികള്‍ ഐറിസ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ചിരുന്നു.

ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനുള്ള കര്‍മ്മ പദ്ധതികളെ കുറിച്ചും ഞായറാഴ്ച്ചത്തെ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യുമെന്ന് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു

Scroll To Top