Sunday December 11, 2016
Latest Updates

ഐറിസ് ഫിലിം സൊസൈറ്റിക്ക് പുതിയ ഭാരവാഹികള്‍ :ബിനു ഡാനിയേല്‍ പുതിയ കോ ഓര്‍ഡിനേറ്റര്‍

ഐറിസ് ഫിലിം സൊസൈറ്റിക്ക് പുതിയ ഭാരവാഹികള്‍ :ബിനു ഡാനിയേല്‍ പുതിയ കോ ഓര്‍ഡിനേറ്റര്‍

ഡബ്ലിന്‍ :അയര്‍ലണ്ടിലെ പ്രവാസികളില്‍ സിനിമാഭിരുചി വളര്‍ത്തുന്നതിനും അവരിലെ സര്‍ഗാത്മകവും ക്രിയാത്മകവുമായ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ ഒരു നല്ല സിനിമ സംസ്‌കാരം രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടു രൂപം കൊടുത്ത ഐറിസ് ഫിലിം സൊസൈറ്റിക്ക് പുതിയ ഭാരവാഹികളായി.

ഐറിസ് ഫിലിം സൊസൈറ്റിയുടെ പൊതുയോഗത്തില്‍ 2014 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രോഗ്രാം കോഓര്‍ഡിനേറ്ററായി ബിനു ഡാനിയേല്‍, കമ്മിറ്റിയംഗങ്ങളായി കിരണ്‍ ബാബു കരളില്‍, ഡോണ്‍ ജോണ്‍, ജെയ്‌സണ്‍ ജോസഫ്, സലിന്‍ ശ്രീനിവാസന്‍, വര്‍ഗീസ് ജോയ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
സിനിമാസംബന്ധിയായ വിവധതരം പരിപാടികള്‍ സംഘടിപ്പിച്ച് അതിലൂടെ സര്‍ഗവാസനയും കഴിവുമുള്ള വ്യക്തികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ പിന്തുണയും പ്രോത്സാഹനവും നല്കാനുമാണ് ഐറിസ് ഫിലിം സൊസൈറ്റി ലക്ഷ്യമിടുന്നത്. അഭിരുചി ഉളള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനവും മാര്‍ഗനിര്‍ദ്ദേശവും നല്‍കുകയെന്നതും ഐറിസ് ഫിലിം സൊസൈറ്റിയുടെ ഒരു പ്രധാന കര്‍മപദ്ധതിയാണ്. ഫിലിം ഫെസ്റ്റിവല്‍, വിദഗ്ദ്ധര്‍ നയിക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍, സിനിമ പ്രൊജക്ടുകള്‍ എന്നിവയാണ് ഈ വര്‍ഷത്തിലെ പ്രധാന പരിപാടികള്‍. ഐറിസ് ഫിലിം സൊസൈറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ രെജിസ്ട്രറേഷനുവേണ്ടി പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ബിനു ഡാനിയേലിനെ ബന്ധപ്പെടാന്‍ താല്‍പര്യപ്പെടുന്നു. Ph: 0894052681

Scroll To Top