Tuesday December 06, 2016
Latest Updates

ഐറിഷ് സൈന്യത്തിലെ 400 ഒഴിവുകളിലേക്ക് അപേക്ഷിച്ചത് 10000 പേര്‍,അപേക്ഷകരില്‍ ഒട്ടേറെ ഇന്ത്യന്‍ വംശജരും

ഐറിഷ് സൈന്യത്തിലെ 400 ഒഴിവുകളിലേക്ക് അപേക്ഷിച്ചത് 10000 പേര്‍,അപേക്ഷകരില്‍ ഒട്ടേറെ ഇന്ത്യന്‍ വംശജരും

ഡബ്‌ളിന്‍: ഐറിഷ് സൈന്യത്തിലെ 400 ഒഴിവുകളിലേക്ക് 10000 പേര്‍ അപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഐറിഷ് മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.ആര്‍മിയിലെയും, നേവിയിലെയും പെര്‍മനന്റ്, റിസര്‍വ് സേനകളിലേക്കാണ് അപേക്ഷക്ഷണിച്ചത്. കഴിഞ്ഞ ആഴ്ചയാണ് അപേക്ഷ സംരപ്പിക്കുന്നതിനുള്ള സമയ പരിധി അവസാനിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് പതിനായിരം അപേക്ഷകള്‍ ലഭിച്ചതായി വ്യക്തമായത്.

അപേക്ഷകരില്‍ ഇന്ത്യയില്‍ നിന്നും കുടിയേറി അയര്‍ലണ്ടില്‍ താമസിക്കുന്ന നിരവധി പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നു ന്യൂ കമ്യൂണിറ്റി പാര്‍ട്ട്‌നര്‍ഷിപ് ഭാരവാഹികള്‍ പറഞ്ഞു.കുടിയേറ്റക്കാര്‍ക്കായി എന്‍ സി പി പ്രത്യേക പരിശീലനപരിപാടി സംഘടിപ്പിച്ചിരുന്നു.

ഐറിഷ് സൈന്യത്തിലേക്കുള്ള ഏറ്റവും വലിയ രണ്ടാമത്തെ റിക്രൂട്ട്‌മെന്റാണിത്.2012 ല്‍ നടന്ന ഒരു റിക്രൂട്ട്‌മെന്റില്‍ 600 പേരെ സൈന്യത്തില്‍
നിയമിച്ചിരുന്നു. അന്ന് 10460 പേരാണ് അപേക്ഷിച്ചത്. അന്ന് ലഭിച്ചതിനു
സമാനമായ പ്രതികരണമാണ് ഇത്തവണയും ലഭിച്ചതെന്നു പുറത്ത് വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. വെറും നാനൂറു ഒഴിവുകളിലേക്ക് 10000 ഓളം പേര്‍അപേക്ഷിച്ചത് നിയമന ജോലികള്‍ പ്രയാസകരമാക്കും. ആര്‍മിയിലും നെവിയിലും ജീവനക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രി അലന്‍ ഷാറ്റര്‍ പുതിയ റിക്രൂട്ട്‌മെന്റിന് അനുമതി നല്കിയത്.

അയര്‍ലണ്ട് കൂടാതെ 14 ഓളം രാജ്യങ്ങളില്‍ വിവിധ യുദ്ധ മുന്നണികളില്‍ ഐറിഷ് സൈന്യം ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സൈന്യത്തിലേക്ക് കൂടുതല്‍ ജീവനക്കാര്‍ വേണമെന്ന് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഐറിഷ് സൈന്യത്തിലെ ജീവനക്കാരുടെ എണ്ണം 9,200 ആയി കഴിഞ്ഞ ജനുവരിയില്‍ കുറഞ്ഞിരുന്നു 9,500 പേരാണ് സൈന്യത്തില്‍ വേണ്ടത്. ഈ കുറവ് നികത്താനാണ് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

സ്ത്രീകളും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകളില്‍
നിന്നും പ്രാധിനിധ്യം ഉറപ്പാക്കുന്ന രീതിയിലാകും പുതിയ റിക്രൂട്ട്‌മെന്റ്
എന്ന് സൈന്യത്തിന്റെ വക്താക്കള്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ ആകെ
ജീവനക്കാരുടെ 6.5 ശതമാനം മാത്രമാണ് സൈന്യത്തിലെ വനിതാ പ്രാധിനിധ്യം.

Scroll To Top